കാർ വീട്ടുചുമരിലിടിച്ച് ഒന്നരവയസുകാരന്‍ മരിച്ചു
കാർ വീട്ടുചുമരിലിടിച്ച് ഒന്നരവയസുകാരന്‍ മരിച്ചു
Tuesday, January 16, 2018 1:51 AM IST
പ​​യ്യ​​ന്നൂ​​ര്‍: വീ​​ട്ടു​​മു​​റ്റ​​ത്ത് നി​​ര്‍ത്തി​​യി​​ട്ട കാ​​റി​​ൽ കു​​ട്ടി​​ക​​ൾ ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ പ
ന്ത്രണ്ടുകാരൻ സ്റ്റാർട്ടാക്കിയ കാ​​ര്‍ മു​​ന്നോ​​ട്ടു​​കു​​തി​​ച്ച് വീ​​ട്ടു​​ചു​​മ​​രി​​ലി​​ടി​​ച്ച് ഒ​​ന്ന​​ര​​വ​​യ​​സു​​കാ​​ര​​ന്‍ മ​​രി​​ച്ചു. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു മൂ​​ന്നു കു​​ട്ടി​​ക​​ള്‍ക്ക് നി​​സാ​​ര പ​​രി​​ക്കേ​​റ്റു. ക​​രി​​വെ​​ള്ളൂ​​ര്‍ ഓ​​ണ​​ക്കു​​ന്ന് ചേ​​ടി​​ക്കു​​ന്നി​​ല്‍ താ​​മ​​സി​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ന്‍ കൂ​​ര്‍ളൂ​​രി​​ലെ ഗി​​രി​​രാ​​ജ്-​​റൂ​​ബി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ നി​​ഖി​​ലാ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഏ​​ഴ​​ര​​യ്ക്കാ​​ണ് സം​​ഭ​​വം. ഗി​​രി​​രാ​​ജ് ഞാ​​യ​​റാ​​ഴ്ച സെ​​ക്ക​​ൻ‌​​ഡ് ഹാ​​ൻ​​ഡ് മാ​​രു​​തി​​കാ​​ര്‍ വാ​​ങ്ങി​​യി​​രു​​ന്നു. വീ​​ട്ടു​​മു​​റ്റ​​ത്ത് കാ​​ർ നി​​ർ​​ത്തി അ​​ക​​ത്തേ​​ക്കു പോ​​യ ഗി​​രി​​രാ​​ജ് താ​​ക്കോ​​ലെ​​ടു​​ക്കാ​​ൻ മ​​റ​​ന്നു.


ഈസ​​മ​​യം പ​​ന്ത്ര​​ണ്ടു​​കാ​​ര​​നും മ​​റ്റു കു​​ട്ടി​​ക​​ളും കാ​​റി​​ല്‍ ക​​യ​​റി​​യി​​രു​​ന്നു. ഇ​​തു​​ക​​ണ്ട് കാ​​റി​​ന​​ടു​​ത്തേ​​ക്കു​​വ​​ന്ന നി​​ഖി​​ലി​​നെ മ​​ടി​​യി​​ലി​​രു​​ത്തി പ​​ന്ത്ര​​ണ്ടു​​കാ​​ര​​ന്‍ കാ​​റി​​ന്‍റെ താ​​ക്കോ​​ലി​​ൽ പി​​ടി​​ച്ച​​തോ​​ടെ കാ​​ര്‍ മു​​ന്നോ​​ട്ടു കു​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കേ​​റ്റ നി​​ഖി​​ലി​​നെ പ​​യ്യ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​ന്ത്ര​​ണ്ടു​​കാ​​ര​​നെ​​തി​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ക്ക് ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ ആ​​ര്‍സി ഉ​​ട​​മ​​യു​​ടെ പേ​​രി​​ലും കേ​​സെ​​ടു​​ക്കു​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.