അ​മ​ല പോ​ളി​നു മുൻകൂർ ജാ​മ്യം
Thursday, January 18, 2018 2:09 AM IST
കൊ​​​ച്ചി: വ്യാ​​​ജ​​​രേ​​​ഖ​ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​കു​​​തി വെ​​​ട്ടി​​​പ്പിനായി പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ വാ​​​ഹ​​​നം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ ന​​​ടി അ​​​മ​​​ല പോ​​​ളി​​​ന് ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും ര​​​ണ്ട് ആ​​​ൾ​ ജാ​​​മ്യ​​​വു​​​മാ​​​ണ് വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്പോ​​​ൾ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.