പാ​സ്പോ​ർ​ട്ട് പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ക്ക​ണം:ഉ​മ്മ​ൻ ചാ​ണ്ടി
Thursday, January 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് പ​​​രി​​​ഷ്ക​​​ര​​​ണം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ന​​രേ​​ന്ദ്ര മോ​​ദി​​ക്കും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​നും ക​​​ത്ത​​​യ​​​ച്ചു.

പ​​​ത്താം​​​ക്ലാ​​​സി​​​ൽ താ​​​ഴെ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​റ​​​ഞ്ച് ക​​​ള​​​ർ പാ​​​സ്പോ​​​ർ​​​ട്ടും അ​​​തി​​​നു​​​മേ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള പാ​​​സ്പോ​​​ർ​​​ട്ടും ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​ക​​​ച്ചും നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഈ ​​​തീ​​​രു​​​മാ​​​നം ര​​​ണ്ടു​​​ത​​​രം പൗ​​​ര​​ന്മാ​​രെ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കും-അദ്ദേഹം പറ ഞ്ഞു.