സേവ് ലൈഫ് ഹ്യുമാനിറ്റി പുരസ്കാരം ഷിബു പീറ്ററിന്
സേവ് ലൈഫ് ഹ്യുമാനിറ്റി പുരസ്കാരം ഷിബു പീറ്ററിന്
Saturday, January 20, 2018 1:11 AM IST
പാ​ലാ: അ​മേ​രി​ക്ക​യി​ലെ കി​ഡ്നി ഫേ​ഡ​റേ​ഷ​നു​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ന്‍റെ സേ​വ് ലൈ​ഫ് ഹ്യുമാ​നി​റ്റി പു​ര​സ്കാ​ര​ത്തി​നു പാ​ലാ വെ​ട്ടു​ക​ല്ലേ​ൽ ഷി​ബു പീ​റ്റ​ർ അ​ർ​ഹ​നാ​യി. വൃ​ക്ക​രോ​ഗം ത​ട​യാ​നു​ള്ള ചി​കി​ത്സാ സ​ഹാ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഷി​ബു.


നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ സെ​ൻ​ട്ര​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ​യ്റ്റ് ഗ്രാ​ബ് പു​ര​സ്കാ​രം ന​ൽ​കി. ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.