പ്ര​തി​പ​ക്ഷനേ​താ​വി​നെ വി​മ​ർ​ശി​ച്ച​യാ​ൾ​ക്കു മ​ർ​ദ​നം: യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെന്ന് ആരോപണം
Saturday, January 20, 2018 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ ചോ​​​ദ്യംചെ​​​യ്ത ഫേ​​​സ്ബു​​​ക്ക് ആ​​​ക്ടി​​​വി​​​സ്റ്റി​​​ന് മ​​​ർ​​​ദ​​​നം. കൊ​​​ല്ലം സ്വ​​​ദേ​​​ശി ആ​​​ൻ​​​ഡേ​​​ഴ്സ​​​ണാ​​​ണു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ വ​​​ച്ച് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. പോ​​​ലീ​​​സും മ​​​റ്റു​​​ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രും നോ​​​ക്കി നി​​​ൽ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു മ​​​ർ​​​ദ​​​നം.

അ​​​നു​​​ജ​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​രം ചെ​​​യ്യു​​​ന്ന നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി ശ്രീ​​​ജി​​​ത്തി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ൽ ചെ​​​ന്നി​​​ത്ത​​​ല ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് കേ​​​സി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും എ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ൻ​​​ഡേ​​​ഴ്സ​​​ണ്‍ ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ​​​ര​​​സ്യ​​​വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ആക്രണത്തിനു പിന്നിൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കരാ ണെന്ന് ആരോപണമുണ്ട്.