ഓ​​ഖി ദു​​ര​​ന്തം: ബെ​ൽ​റ്റ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഏ​റ്റുവാ​ങ്ങും
Saturday, January 20, 2018 1:54 AM IST
വി​​ഴി​​ഞ്ഞം: ഓ​​ഖി ദു​​ര​​ന്തം ത​​ട്ടി​​യെ​​ടു​​ത്ത ക​​രിം​​കു​​ളം ചെ​​മ്പ​​ക​​രാ​​മ​​ൻ തു​​റ​​പു​​ര​​യി​​ട​​ത്തി​​ൽ ബെ​​ൽ​​റ്റ​​ന്‍റെ (30) ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്ന് ഇ​​ന്നു ബ​​ന്ധു​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങും.

കു​​ള​​ച്ച​​ൽ ക​​ട​​ലി​​ൽ നി​​ന്ന് ഒ​​ന്ന​​ര മാ​​സം മു​​മ്പു കി​​ട്ടി​​യ മൃ​​ത​​ദേ​​ഹം ആ​​ശാ​​രി​​പ്പ​​ള്ളം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ തി​​രി​​ച്ച​​റി​​ഞ്ഞ വി​​വ​​രം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കാ​​ഞ്ഞി​​രം​​കു​​ളം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.​
ന​​വം​​ബ​​ർ 29 ന് ​​മാ​​ർ​​ട്ടി​​ന്‍റെ വ​​ള്ള​​ത്തി​​ൽ അ​​ടി​​മ​​ല​​ത്തു​​റ​​യി​​ൽ നി​​ന്ന് മീ​​ൻ പി​​ടി​​ക്കാ​​ൻ പോ​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട ആ​​ളാ​​യി​​രു​​ന്നു ബെ​​ൽ​​റ്റ​​ൻ.


ക​​ട​​ൽ​​ത്തി​​ര​​ക​​ൾ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ​ വ​​ള്ള​​ത്തി​​ലെ അ​​ഞ്ച് പേ​​ർ മു​​ങ്ങി​​ത്താ​​ണ​​പ്പോ​​ൾ വി​​ൽ​​ഫ്ര​​ഡ് എ​​ന്ന​​യാ​​ളെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ര​​ക്ഷി​​ച്ചു.​​ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​ മ​​റ്റു ര​​ണ്ടു പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ നേ​​ര​​ത്തെ കി​​ട്ടി​​യെ​​ങ്കി​​ലും രാ​​ജു, ലോ​​റ​​ൻ​​സ് എ​​ന്നി​​വ​​രെ ഇ​​നി​​യും ക​​ണ്ടെ​​ത്താ​​നു​​ണ്ട്.
റോ​​സി​​റ്റ​​യാ​​ണ് ബെ​​ൽ​​റ്റ​​ന്‍റെ ഭാ​​ര്യ. ഒ​​ൻ​​പ​​ത് മാ​​സം പ്രാ​​യ​​മാ​​യ സി​​യ ഏ​​ക മ​​ക​​ൻ.