കാണാതായ റിസോര്‍ട്ട് ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി
Monday, January 22, 2018 1:11 AM IST
മ​ങ്കൊ​മ്പ്: ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ സ്വ​കാ​ര്യ റി​സോ​ര്‍ട്ട് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ വ​ള്ളം മ​റി​ഞ്ഞ സ്ഥ​ല​ത്തു ത​ന്നെ പൊ​ങ്ങി​യ നി​ല​യി​ല്‍ റി​സോ​ര്‍ട്ടി​ലെ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​മി​ഴ്‌​നാ​ട് തേ​നി വേ​ലാ​യു​ധ​പു​രെ വി​ല്ലേ​ജി​ല്‍ മ​ഞ്ചു മ​ലൈ​യു​ടെ മ​ക​ന്‍ സു​രേ​ഷ് ക​ണ്ണ​നെ​യാ​ണു (21) ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ കാ​ണാ​താ​യ​ത്. നെ​ടു​മു​ടി ചെ​മ്പും​പു​റ​ത്തു​ള്ള സ്വ​കാ​ര്യ റി​സോ​ര്‍ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഞ്ഞി​പ്പാ​ട​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ പ​രി​പാ​ടി ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


വൈ​ശ്യം​ഭാ​ഗം ക​ഞ്ഞി​പ്പാ​ടം പാ​ല​ത്തി​നു സ​മീ​പം പൂ​ക്കൈ​ത​യാ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. സു​രേ​ഷി​നോ​ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​യ ര​ണ്ടു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സു​രേ​ഷ് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്കു താ​ഴ്ന്നു പോ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്നു നെ​ടു​മു​ടി എ​സ്‌​ഐ യു. ​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്കു വി​ട്ടു​ന​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.