കാമറ കണ്ണുമായി കെൽട്രോൺ
കാമറ കണ്ണുമായി കെൽട്രോൺ
Friday, February 16, 2018 12:45 AM IST
കോ​​ട്ട​​യം: ഒ​​ന്പ​​തു ജി​​ല്ല​​ക​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ന​​ഗ​​ര​​ങ്ങ​​ളി​​ൽ നി​​രീ​​ക്ഷ​​ണ കാ​​മ​​റ സ്ഥാ​​പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യു​​ടെ പ്രോ​​ജ​​ക്ട് ത​​യാ​​റാ​​യി. കെ​​ൽ​​ട്രോ​​ണ്‍ ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ട് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ചു. ക​​മ്മീ​​ഷ​​ണ​​ർ പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം റി​​പ്പോ​​ർ​​ട്ട് സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ക്കും. ല​​ക്ഷ​​ങ്ങ​​ൾ വി​​ല​​യു​​ള്ള ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടു കൂ​​ടി​​യ കാ​​മ​​റ​​ക​​ളാ​​ണ് സ്ഥാ​​പി​​ക്കു​​ന്ന​​ത്. വാ​​ഹ​​നം 200 കി​​ലോ​​മീ​​റ്റ​​ർ വേ​ഗ​ത്തി​ൽ സ​​ഞ്ച​​രി​​ച്ചാ​​ലും വ്യ​​ക്ത​​മാ​​യ ദൃ​​ശ്യ​​ങ്ങ​​ൾ കി​​ട്ടു​​ന്ന അ​​തി​​ശ​​ക്തി​​യേ​​റി​​യ കാ​​മ​​റ​​ക​​ളാ​​ണ് സ്ഥാ​​പി​​ക്കു​​ക.

കോ​​ട്ട​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, തൃ​​ശൂ​​ർ റൂ​​റ​​ൽ, തൃ​​ശൂ​​ർ സി​​റ്റി, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​ഗോ​ഡ്, കൊ​​ച്ചി സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ കാ​​മ​​റ സ്ഥാ​​പി​​ക്കാ​​നു​​ള്ള പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ടാ​​ണ് ഇ​​പ്പോ​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. പ​​ദ്ധ​​തി​​ക്കാ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് ന​​ല്കു​​ന്ന​​ത് റോ​​ഡ് സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി​​യാ​​ണ്. കൊ​​ച്ചി സി​​റ്റി​​ക്ക് അ​​ഞ്ചു കോ​​ടി​​യും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നും തൃ​​ശൂ​​ർ സി​​റ്റി​​ക്കും ര​​ണ്ടുകോ​​ടി വീ​​ത​​വും തൃ​​ശൂ​​ർ റൂ​​റ​​ലി​​ന് 1.10 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ചു. മ​​റ്റു ജി​​ല്ല​​ക​​ൾ​​ക്ക് ഒ​​ന്ന​​ര കോ​​ടി വീ​​ത​​വും ന​​ല്കും.


പോ​​ലീ​​സും കെ​​ൽ​​ട്രോ​​ണും ചേ​​ർ​​ന്നാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് കെ​​ൽ​​ട്രോ​​ണ്‍ വി​​ദ​​ഗ്ധ​​ർ അ​​ത​​ത് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. പോ​​ലീ​​സ് നി​​ർ​​ദേ​​ശി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണു കാ​​മ​​റ സ്ഥാ​​പി​​ക്കു​​ക. അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​കു​​ന്ന സ്ഥ​​ല​​വും മ​​റ്റും കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​കും കൂ​​ടു​​ത​​ൽ കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​ത്. ഒ​​രു​​ മാ​​സ​​ത്തി​​ന​​കം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞേ​​ക്കും. ഒ​​രു ന​​ഗ​​ര​​ത്തി​​ൽ പ​​ര​​മാ​​വ​​ധി ഇ​​രു​​പ​​തോ​​ളം കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

സി.​​സി. സോ​​മ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.