ബ​സു​ട​മ​ക​ൾ മ​ന്ത്രി​യെ ക​ണ്ടു: തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നു സ​ർ​ക്കാ​ർ
Saturday, February 17, 2018 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​തെ​​​യു​​​ള്ള ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്ന ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട് സ​​​ർ​​​ക്കാ​​​ർ ത​​​ള്ളി. ഇ​​​ന്ന​​​ലെ ഒ​​​രു​​​വി​​​ഭാ​​​ഗം ബ​​​സു​​​ട​​​മ​​​ക​​​ൾ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​നു​​​മാ​​​യി ചർച്ച ന​​​ട​​​ത്തിയപ്പോഴാണ് ഇത് അറിയിച്ചത്. സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​വ​​​രെ ശ​​​ത്രു​​​ക്ക​​​ളാ​​​യി സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

1.30 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ്ര​​​തി​​​ദി​​​നം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളാ​​​ണു സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​റ​​​ഞ്ഞു. ​സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു വി​​​ളി​​​ക്കും​​വ​​​രെ സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​റ​​​ഞ്ഞു.


ചർച്ചയ്ക്കില്ലെന്നു ഗതാഗതമന്ത്രി

കോ​​​ഴി​​​ക്കോ​​​ട്:​​​ ബ​​​സു​​​ട​​​മ​​​ക​​​ളു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​ങ്ങോ​​​ട്ടു ച​​​ര്‍​ച്ച​​​യ്ക്കു പോ​​​കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍. നി​​​ര​​​ക്കു​​​വ​​​ര്‍​ധ​​​ന​​​യിൽ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നെ​​​യാ​​​ണ് ആ​​​ദ്യം അ​​​റി​​​യി​​​ക്കേ​​​ണ്ട​​​ത്. സ​​​മ​​​ര​​​ത്തി​​​ല്‍ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാണെ ന്നും മന്ത്രി പറഞ്ഞു.