വി​ഴി​ഞ്ഞം ക​രാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഉൾപ്പെടെ നോ​ട്ടീ​സ്
വി​ഴി​ഞ്ഞം ക​രാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഉൾപ്പെടെ നോ​ട്ടീ​സ്
Thursday, February 22, 2018 2:24 AM IST
കൊ​​​ച്ചി: വി​​​ഴി​​​ഞ്ഞം ക​​​രാ​​​റി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ചു സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ല്ലം സ്വ​​​ദേ​​​ശി എം.​​​കെ. സ​​​ലിം ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​​ല്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​ ചാ​​​ണ്ടി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.​ നേ​​​ര​​​ത്തെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ സ്വ​​​കാ​​​ര്യ സം​​​രം​​​ഭ​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​എ​​​ജി​​​ക്കു ക​​​ഴി​​​യു​​​മോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


സി​​​എ​​​ജി ശി​​​പാ​​​ർ​​​ശ​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തു നി​​​യ​​​മ​​​സ​​​ഭ​​​യാ​​​ണെ​​​ന്നു സ്റ്റേ​​​റ്റ് അ​​​റ്റോ​​​ർ​​​ണി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​ക്കു പു​​​റ​​​മേ മു​​​ൻ തു​​​റ​​​മു​​​ഖ മ​​​ന്ത്രി കെ.​ ​​ബാ​​​ബു, ഗൗ​​​തം അ​​​ദാ​​​നി, തു​​​റ​​​മു​​​ഖ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ജ​​​യിം​​​സ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.