രാജ്യസഭാ വോട്ടിൽ വിട്ടുനിൽക്കും; ചെങ്ങന്നൂരിൽ തീരുമാനമായില്ല
Monday, March 19, 2018 2:20 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ന്‍റെ മു​​ന്ന​​ണി പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന പാർട്ടി ​​ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗ​​ത്തി​​ലും സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും ഏ​കാ​ഭി​പ്രാ​യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ർ​​ക്കും വോ​​ട്ടു ചെ​യ്യി​ല്ല. മു​ന്ന​​ണി​പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​പ്രൈ​​സ് ഗി​​ഫ്റ്റാ​​യി​​രി​​ക്കും- കെ.​​എം.​ മാ​​ണി മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗ​​ത്തി​​ൽ മ​​നഃ​സാ​​ക്ഷി വോ​​ട്ടെ​​ന്ന ആ​​ശ​​യം മാ​​ണി മു​​ന്നോ​​ട്ടു​​വ​​ച്ചെ​​ങ്കി​​ലും പി.​​ജെ. ജോ​​സ​​ഫ് എ​​തി​​ർ​​ത്തു. അ​​തു തെ​​റ്റാ​​യ സ​​ന്ദേ​​ശം പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു ന​​ല്കു​​മെ​​ന്നും എ​​ൽ​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി ചി​​ന്തി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കു​​മെ​​ന്നും പി.​​ജെ. ജോ​​സ​​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​നെ മ​റ്റു ചി​ല​രും പി​ന്തു​ണ​ച്ച​തോ​ടെ പി​​ന്തു​​ണ സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച ഒ​​ഴി​​വാ​ക്കി. തു​​ട​​ർ​​ന്നു​​ള്ള ച​​ർ​​ച്ച​​ക​​ൾ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ ന​​ട​​ത്താ​​മെ​​ന്നു പ​​റഞ്ഞ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം പി​​രി​​ഞ്ഞു.

പിന്നീട് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും ഇ​​തേ നി​​ല​​പാ​​ട് ആ​​വ​​ർ​​ത്തി​​ച്ച​​തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സം​​ബ​​ന്ധി​​ച്ചു കൂ​​ടു​​ത​​ൽ ച​​ർ​​ച്ച​​ക​​ളി​ലേ​ക്കു ക​ട​ക്കാ​തെ യോ​ഗം പൂ​ർ​ത്തി​യാ​ക്കി.