കാനഡയിൽ കഴിഞ്ഞമാസം കാണാതായ മലയാളി വിദ്യാർഥി മരിച്ച നിലയിൽ
കാനഡയിൽ കഴിഞ്ഞമാസം കാണാതായ  മലയാളി വിദ്യാർഥി മരിച്ച നിലയിൽ
Thursday, March 22, 2018 2:27 AM IST
മൂ​ന്നാ​ർ: കാ​ന​ഡ​യി​ൽ ക​ഴി​ഞ്ഞ​മാ​സം കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാ​ർ മ​ന​യ​ത്ത് എം.​എ. വ​ർ​ഗീ​സ്- ഷീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡാ​നി ജോ​സ​ഫ് (20) നെ​യാ​ണ് ‌ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു​സ​മീ​പം മ​ഞ്ഞി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞു​രുകി​യ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം ഹാ​മി​ൽ​ട്ട​നി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കാ​ന​ഡ പോ​ലീ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ം.


ഫെ​ബ്രു​വ​രി 16നാ​ണ് കാ​ന​ഡ​യി​ലെ കാ​സി​നോ​യി​ൽ​നി​ന്ന് ഡാ​നി​യെ കാ​ണാ​താ​യ​ത്. 2016 സെ​പ്റ്റം​ബ​റി​ലാ​ണ് ഡാ​നി മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ​ഠി​ക്കാ​ൻ ന​യാ​ഗ്ര കോ​ള​ജി​ലെ​ത്തി​യ​ത്. ന​യാ​ഗ്ര​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മു​ള്ള മു​റെ​യ് സ്ട്രീ​റ്റി​ലാ​യി​രു​ന്നു ഡാ​നി താ​മ​സി​ച്ചി​രു​ന്ന​ത്.
എ​ന്നും വീ​ട്ടി​ലേ​ക്കു വി​ളി​ച്ചിരുന്ന ഡാ​നിയുടെ വി​ളി​ മു​ട​ങ്ങി​യ​തോ​ടെ​യാ​ണു ബ​ന്ധു​ക്ക​ൾ​ക്കു സം​ശ​യ​മാ​യത്. കാ​ന​ഡ​യി​ലു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.