"ബ്രൈറ്റ്പാത്ത് 2018' ബ്രോഷർ പ്രകാശനം ചെയ്തു
Tuesday, April 17, 2018 2:25 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം, ക​​ട്ട​​പ്പ​​ന, കൊ​​ച്ചി എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ൽ ദീ​​പി​​ക ന​​ട​​ത്തു​​ന്ന ഹ​​യ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ എ​​ക്സ്പോ ബ്രൈ​​റ്റ് പാ​​ത്ത് 2018 ന്‍റെ ബ്രോ​​ഷ​​റി​​ന്‍റെ പ്ര​​കാ​​ശം ഇ​​ന്ന​​ലെ ദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ച​​ല​​ച്ചി​​ത്ര​​താ​​രം ശ്രൂ​​തി ബാ​​ല നി​​ർ​​വ​​ഹി​​ച്ചു.

ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്്ട​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ര് (സ​​ർ​​ക്കു​​ലേ​​ഷ​​ൻ) ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൻ, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (എ​​ച്ച്ആ​​ർ) കോ​​ര ജോ​​സ​​ഫ്, പി​​ആ​​ർ​​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, കോ​​ർ​​പ​​റേ​​റ്റ് റി​​ലേ​​ഷ​​ൻ മാ​​നേ​​ജ​​ർ സാ​​ബു ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.


മേ​​യ് മൂ​​ന്നി​​നു കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ലും അ​​ഞ്ചി​​നു ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് പാ​​രീ​​ഷ് ഹാ​​ളി​​ലും എ​​ട്ടി​​ന് എ​​റ​​ണാ​​കു​​ളം റി​​നൈ​​ഹ​​ബി​​ലു​​മാ​​ണ് ബ്രൈ​​റ്റ്പാ​​ത്ത് ന​​ട​​ക്കു​​ന്ന​​ത്. മൂ​​ന്നു കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ്ര​​മു​​ഖ ക​​രി​​യ​​ർ വി​​ദ​​ഗ്ധ​​ൻ പി.​​ആ​​ർ.​ വെ​​ങ്കി​​ട്ട​​രാ​​മ​​ൻ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.