മു​ട്ട പൊ​ട്ടി​ക്കാ​തെ ഓം​ല​റ്റ് ഉ​ണ്ടാ​ക്കാ​നാ​കില്ല: സിപിഎമ്മിനോട് സിപിഐ
മു​ട്ട പൊ​ട്ടി​ക്കാ​തെ ഓം​ല​റ്റ് ഉ​ണ്ടാ​ക്കാ​നാ​കില്ല: സിപിഎമ്മിനോട് സിപിഐ
Friday, April 20, 2018 1:03 AM IST
നീ​​ലേ​​ശ്വ​​രം(​​കാ​​സ​​ര്‍​ഗോ​​ഡ്): സി​​പി​​എ​​മ്മി​​നെ​​തി​​രേ രൂ​​ക്ഷ​ വി​​മ​​ര്‍​ശ​​ന​​വു​​മാ​​യി സി​​പി​​ഐ ദേ​​ശീ​​യ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വം​​ഗം ബി​​നോ​​യ് വി​​ശ്വം.

കൊ​ല്ല​ത്തു ന​ട​ക്കു​ന്ന സി​​പി​​ഐ പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​ലേ​ക്കു​ള്ള പ​​താ​​ക​​ജാ​​ഥ​​യ്ക്കു നീ​​ലേ​​ശ്വ​​ര​​ത്ത് ന​​ല്‍​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒാം​​ല​​റ്റ് ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ആ​​ദ്യം മു​​ട്ട പൊ​​ട്ടി​​ക്ക​ണം. പി​​ന്നീ​​ടാ​​ണ് ഉ​​പ്പും കു​​രു​​മു​​ള​​കും ചേ​​ര്‍​ത്തു ചേ​​രു​​വ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. ഈ ​യാ​​ഥാ​​ര്‍​ഥ്യം സി​​പി​​എം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​​ന്ത്യ​​ന്‍ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ന്‍റെ ശാ​​പ​​മാ​​യ ബി​​ജെ​​പി​​യും ആ​​ര്‍​എ​​സ്എ​​സു​​മാ​​ണ് മു​​ഖ്യ​​ശ​​ത്രു​​വെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സി​​പി​​എ​​മ്മി​​ല്‍ ത​​ര്‍​ക്ക​​മി​​ല്ല.


എ​​ന്നാ​​ല്‍, അ​​ധി​​കാ​​ര​​ത്തി​​ല്‍​നി​​ന്നു ബി​​ജെ​​പി​​യെ പു​​റ​​ത്താ​​ക്കാ​​ന്‍ വി​​ശാ​​ല മ​​തേ​​ത​​ര ജ​​നാ​​ധി​​പ​​ത്യ വേ​​ദി​​യു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നാ​​ണ് സി​​പി​​ഐ​​യു​​ടെ നി​​ല​​പാ​​ട്. കോ​​ണ്‍​ഗ്ര​​സു​​മാ​​യി യാ​​തൊ​​രു സ​​ഖ്യ​​വും പാ​​ടി​​ല്ലെ​​ന്ന നി​​ല​​പാ​​ട് നി​ല​വി​ലെ ഇ​​ന്ത്യ​​ന്‍ രാ​ഷ്‌​ട്രീ​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യോ​​ജി​​ച്ച​​ത​​ല്ല. ഈ ​യാ​​ഥാ​​ര്‍​ഥ്യ​​ത്തെ മ​​റ​​ച്ചു​​പി​​ടി​​ച്ചു സി​​പി​​എ​​മ്മി​​ന് അ​​ധി​​ക​കാ​​ലം മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​വി​​ല്ലെ​​ന്നും ബി​​നോ​​യ് വി​​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.