അഖിലേന്ത്യ എമര്‍ജന്‍സി മെഡിസിന്‍ സമ്മേളനം പുഷ്പഗിരിയിൽ നാളെ മുതൽ
Friday, April 27, 2018 1:37 AM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​മ​ര്‍ജ​ന്‍സി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യ കോ​ണ്‍ഫ​റ​ന്‍സ് 28, 29 തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​ക്ട​ർ ജേ​ക്ക​ബ് പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‘ഇ​ൻ​ട്രാ ഓ​സീ​സ്’ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും പ്ര​ദ​ര്‍ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്യാ​ഹി​ത​വി​ഭാ​ഗം ന​ഴ്സു​മാ​ർ, എ​മ​ര്‍ജ​ന്‍സി ടെ​ക്നീ​ഷ​ന്‍സ് എ​ന്നി​വ​ർ കോ​ണ്‍ഫ​റ​ന്‍സി​ൽ പ​ങ്കെ​ടു​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ നൂ​ത​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​രേ​ഷ് എ​സ്. ഡേ​വി​ഡ് നേ​തൃ​ത്വം ന​ല്കും. ഡോ. ​സു​രേ​ഷ് ഡേ​വി​ഡ്, ഡോ. ​ജെ​ബു തോ​മ​സ്, ഡോ. ​അ​ര്‍ജു​ന്‍ ജ​യിം​സ്, സി​സ്റ്റ​ര്‍ സ​ജി​ത ആ​സ്മി, സി​സ്റ്റ​ർ ദീ​പ ഒ​എ​സ്എ​സ്, സോ​ണി​യ എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.