അ​യ​ർ​ക്കു​ന്നം ബെവ്കോയിൽ ലോഡ് ഇറക്കാൻ അമിത കൂലിയെന്ന് ലോറി ഡ്രൈ​വ​ർ​മാ​ർ
Saturday, May 19, 2018 1:04 AM IST
കോ​​ട്ട​​യം: അ​​യ​​ർ​​ക്കു​​ന്നം ബെ വ്കോ വെ​​യ​​ർ​​ഹൗ​​സി​​ൽ​​നി​​ന്നും സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച് ഉ​​റ​​പ്പി​​ച്ച​​തി​​ൽ കൂ​​ടു​​ത​​ൽ തു​​ക വാ​​ങ്ങു​​ന്ന​​താ​​യി പ​​രാ​​തി. മ​​ദ്യം ക​​യ​​റ്റി വ​​രു​​ന്ന ടോ​​റ​​സ് ലോ​​റി​​ക​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി നോ​​ക്കു​​കൂ​​ലി​​യാ​​യി അ​​ധി​​ക​​തു​​ക വാ​​ങ്ങു​​ന്നു​​വെ​​ന്നാ​​ണു പ​​രാ​​തി ഉ​​യ​​ർ​​ന്ന​​ത്. 400 രൂ​​പ മു​​ത​​ൽ 1000 രൂ​​പ​​വ​​രെ​​യാ​​ണു വാ​​ങ്ങു​​ന്ന​​ത്.

കൊ​​ടു​​ക്കു​​ന്ന തു​​ക​​യ്ക്ക് യൂ​​ണി​​യ​​ന്‍റെ പേ​​രി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ ഒ​​പ്പോ, സീ​​ലോ ഇ​​ല്ലാ​​ത്ത ര​​സീ​​തും ല​​ഭി​​ക്കും. റീ​​പാ​​ക്കിം​​ഗ്, ന​​ന​​വ് എ​​ന്നി​​ങ്ങ​​നെ പ​​റ​​ഞ്ഞാ​​ണ് നോ​​ക്കു​​കൂ​​ലി വാ​​ങ്ങു​​ന്ന​​ത്. ഇ​​ങ്ങ​​നെ പി​​രി​​ഞ്ഞു​​കി​​ട്ടു​​ന്ന തു​​ക ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡി​​ൽ അ​​ട​​യ്ക്കാ​​റി​​ല്ല. വൈ​​കു​​ന്നേ​​രം യൂ​​ണി​​യ​​ൻ ആ​​ളു​​ക​​ൾ പ​​ങ്കി​​ട്ടെ​​ടു​​ക്കു​​ന്ന​​താ​​ണു പ​​തി​​വെ​​ന്ന് ലോ​​റി ഉ​​ട​​മ​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു.

പ​​ണം ന​​ൽ​​കാ​​ൻ വി​​സ​​മ്മ​​തി​​ക്കു​​ന്ന ഡ്രൈ​​വ​​ർ​​മാ​​ർക്കെതിരേ അ​​സ​​ഭ്യ​​വ​​ർ​​ഷ​​വും കൈ​​യേ​​റ്റ ശ്ര​​മ​​വും ഉ​​ണ്ടാ​​കു​​ന്ന​​താ​​യി ഉ​​ട​​മ​​ക​​ൾ പ​​റ​​യു​​ന്നു. ഇ​​തി​​നു പു​​റ​​മെ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ വ​​രു​​ന്ന കേ​​ടാ​​യ ബോ​​ക്സു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും എ​​ടു​​ത്ത് കൊ​​ടു​​ക്കു​​ന്ന​​തി​​നും നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യും ചെ​​യ്യും.


സം​​സ്ഥാ​​ന വെ​​യ​​ർ​​ഹൗ​​സി​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ വെ​​യ​​ർ​​ഹൗ​​സി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ബെവ്കോ ഗോ​​ഡൗ​​ണ്‍ മാ​​നേ​​ജ​​ർ​​ക്കു പ​​രാ​​തി കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ങ്കി​​ൽ ഉ​​ന്ന​​ത അ​​ധി​​കാ​​രി​​ക​​ളെ സ​​മീ​​പി​​ക്കു​​മെ​​ന്നും എ​​ല്ലാ ഡി​​സ്റ്റി​​ല​​റി​​ക​​ളി​​ൽ​​നി​​ന്നും അ​​യ​​ർ​​ക്കു​​ന്ന​​ത്തേ​​ക്കു​​ള്ള ലോ​​ഡു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച് സ​​മ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നും ലോ​​റി ഓ​​ണേ​​ഴ്സ് ആ​​ൻ​​ഡ് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഗി​​രീ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ പ​​റ​​ഞ്ഞു.
ലോ​​റി ഉ​​ട​​മ​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്ന് അ​​യ​​ർ​​ക്കു​​ന്നം വെ​​യ​​ർ​​ഹൗ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ്ര​​തീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.