റേ​ഷ​ന്‍ നേ​രി​ട്ടു വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കു പ​ക​ര​ക്കാ​രെ ഏ​ര്‍​പ്പെ​ടു​ത്താം
Saturday, May 19, 2018 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഗു​​​രു​​​ത​​​ര രോ​​​ഗ​​​ബാ​​​ധ​​​യാ​​​ല്‍ കി​​​ട​​​പ്പി​​​ലാ​​​യ​​​വ​​​ര്‍, 65നു​​​മേ​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ തു​​​ട​​​ങ്ങി റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍ മാ​​​ത്ര​​​മു​​​ള്ള കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്കും അം​​​ഗ​​​ങ്ങ​​​ള്‍​ക്കും പ​​​ക​​​ര​​​ക്കാ​​​രെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി റേ​​​ഷ​​​ന്‍ വാ​​​ങ്ങാം. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച സ​​​ര്‍​ക്കു​​​ല​​​ര്‍ എ​​​ല്ലാ താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫി​​​സ​​​ര്‍​മാ​​​ര്‍​ക്കും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ങ്ങ​​​നെ പ​​​ക​​​ര​​​ക്കാ​​​രെ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​ള്‍​പ്പെ​​​ട്ട റേ​​​ഷ​​​ന്‍ ക​​​ട​​​യി​​​ലെ കാ​​​ര്‍​ഡി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് മാ​​​ത്ര​​​മേ പ​​​ക​​​ര​​​ക്കാ​​​രാ​​​കാ​​​ന്‍ ക​​​ഴി​​​യൂ.


പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​കു​​​ന്ന വ്യ​​​ക്തി ഇ​​​തി​​​നാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ ആ​​​ധാ​​​റും മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റും റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​മാ​​​യി ചേ​​​ര്‍​​ക്ക​​​ണം. റേ​​​ഷ​​​ന്‍ ക​​​ട ലൈ​​​സ​​​ന്‍​സി​​​ക​​​ളോ അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ പ​​​ക​​​ര​​​ക്കാ​​​രാ​​​കാ​​​നും പാ​​​ടി​​​ല്ല.

പ​​​ക​​​ര​​​ക്കാ​​​രെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​വ​​​ര്‍ അ​​​ത​​​തു താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം. താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ​​​ര്‍ പ​​​ക​​​ര​​​ക്കാ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.