281 റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​ൻ പ്രവർത്തനമായില്ല
Sunday, May 20, 2018 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​നി​​​യും 281 ഇ ​​​പോ​​​സ് മെ​​​ഷീ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് 14,374 റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 14,094 ക​​​ട​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച ഇ ​​​പോ​​​സ് മെ​​​ഷീ​​​ൻ ഇ​​​ന്ന​​​ലെ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ റേ​​​ഷ​​​ൻ​ ക​​​ട​​​ക​​​ളി​​​ലാ​​​ണ് ഇ​​​നി​​​യും ഇ ​​​പോ​​​സ് മെ​​​ഷീ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങാ​​​നു​​​ള്ള​​​ത്.
ഓ​​​രോ മാ​​​സ​​​വും റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ ബാ​​​ക്കി നീ​​​ക്കി​​​യി​​​രി​​​പ്പാ​​​യി മാ​​​റും. നീ​​​ക്കി​​​യി​​​രി​​​പ്പ് ഭ​​​ക്ഷ്യ​​​ധാ​​​ന്യം അ​​​ടു​​​ത്ത മാ​​​സ​​​ത്തേ​​​ക്കു​​​ള്ള സ്റ്റോ​​​ക്കാ​​​യി മാ​​​റും. ശേ​​​ഷി​​​ക്കു​​​ന്ന സാ​​​ധ​​​നം മാ​​​ത്ര​​​മേ അ​​​ടു​​​ത്ത മാ​​​സ​​​ത്തേ​​​ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​ക്കൂ.


അ​​​തി​​​നാ​​​ൽ പ​​​ര​​​മാ​​​വ​​​ധി റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളെ ഭ​​​ക്ഷ്യ​​​ധാ​​​ന്യം വാ​​​ങ്ങാ​​​നാ​​​യി റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​നാ​​ണു പ​​​രി​​​ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.