വ​ട​ക്കാ​ഞ്ചേ​രി സ്വദേശി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു
Sunday, May 20, 2018 1:06 AM IST
വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ട​ങ്ങ​ളം​ സ്വ​ദേ​ശി ചെ​ന്നൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.​പ​ന​ങ്ങാ​ട്ടു​ക​ര അ​ട​ങ്ങ​ളം പു​ളി​യ​ത്തു​പ​റ​ന്പി​ൽ വീ​ട്ടി​ൽ​പ​രേ​ത​നാ​യ വി​ജ​യ​ന്‍റെ മ​ക​ൻ ജി​നീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ജി​നീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ യാ​ത്രാ​ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ജി​നീ​ഷ് കു​ടും​ബ​സ​മേ​തം ചെ​ന്നൈ​യി​ൽ ആ​ണ് താ​മ​സം. ക​ച്ച​വ​ടം ആ​ണ് തൊ​ഴി​ൽ. മൃ​ത​ദേ​ഹം അ​ട​ങ്ങ​ള​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ചെ​റു​തു​രു​ത്തി പു​തു​ശേ​രി പു​ണ്യ​തീ​ര​ത്ത് സംസ്കരിക്കും. ഭാ​ര്യ ആ​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.