മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് അറ്റകുറ്റപ്പണി തുടങ്ങി
Sunday, May 20, 2018 2:15 AM IST
കു​മ​ളി: മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട്, തേ​ക്ക​ടി ഷ​ട്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ചോ​ർ​ച്ച​യു​ള്ള​തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തു​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ സി​മ​ന്‍റ് ഗ്രൗ​ട്ട് തേ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. തേ​ക്ക​ടി ഷ​ട്ട​റി​ൽ ക​നാ​ലി​ലെ ചെ​ളി നീ​ക്കും. ജൂ​ണി​നു​മു​ന്പ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു ക​രാ​റു​കാ​ര​നു ന​ല്കി​യ നി​ർ​ദേ​ശം. ഇ​തി​നാ​യി 70 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.