പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ: സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ: സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നു  ഹൈ​ക്കോ​ട​തി
Tuesday, May 22, 2018 2:28 AM IST
കൊ​​​ച്ചി: നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​ള​​​വി​​​ലു​​​ള്ള പ്ലാ​​​സ്റ്റി​​​ക് കാ​​​രി​​​ബാ​​​ഗു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​രും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡും ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ കേ​​​ര​​​ള റി​​​വ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ എ​​​സ്. സീ​​​താ​​​രാ​​​മ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

പ്ലാ​​​സ്റ്റി​​​ക് നി​​​ർ​​​മാ​​​ർ​​​ജ​​​ന ച​​​ട്ട​​​പ്ര​​​കാ​​​രം 50 മൈ​​​ക്രോ​​​ണി​​​ൽ താ​​​ഴെ​​​യു​​​ള്ള പ്ലാ​​​സ്റ്റി​​​ക് കാ​​​രി​​​ബാ​​​ഗു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ല. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ലാ​​​സ്റ്റി​​​ക്കി​​​ന്‍റെ അ​​​ള​​​വും വ്യ​​​ക്ത​​​മാ​​​ക്കി സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കാ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ളി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന റീ​​​ട്ടെ​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ പ്ര​​​തി​​​മാ​​​സം 4000 രൂ​​​പ വീ​​​തം ഈ​​​ടാ​​​ക്കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നും 50 മൈ​​​ക്രോ​​​ണി​​​ൽ താ​​​ഴെ​​​യു​​​ള്ള പ്ലാ​​​സ്റ്റി​​​ക് കാ​​​രി​​​ബാ​​​ഗു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തെ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.