കാ​റും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടിച്ച് നാലുപേർ മരിച്ചു
കാ​റും ക​ണ്ടെ​യ്ന​ർ ലോ​റി​യും  കൂ​ട്ടി​യി​ടിച്ച് നാലുപേർ മരിച്ചു
Tuesday, May 22, 2018 2:33 AM IST
വ​​​ട​​​ക​​​ര: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ കൈ​​​നാ​​​ട്ടി​​​ക്ക​​​ടു​​​ത്ത് മു​​​ട്ടു​​​ങ്ങ​​​ൽ കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം കാ​​​റും ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് കാ​​​ർ യാ​​​ത്ര​​​ക്കാ​​​രാ​​​യ നാ​​​ല് യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു. ത​​​ല​​​ശേ​​​രി പു​​​ന്നോ​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​രാ​​​ൾ​​​ക്ക് ഗുരുതരമായി പ​​​രി​​​ക്കേ​​​റ്റു.

പു​​​ന്നോ​​​ൽ കു​​​റി​​​ച്ചി​​​യി​​​ൽ സൈ​​​ന ബാ​​​ഗ് ഹൗ​​​സി​​​ൽ അ​​​ന​​​സ് (20), കു​​​റി​​​ച്ചി​​​യി​​​ൽ പ​​​ര​​​യ​​​ങ്ങാ​​​ട് ഹൗ​​​സി​​​ൽ സ​​​ഹീ​​​ർ (20), റൂ​​​ഫി​​​യ മ​​​ൻ​​​സി​​​ൽ നി​​​ഹാ​​​ൽ (20),കു​​​റി​​​ച്ചി ടെ​​​മ്പി​​​ൾ ഗേ​​​റ്റ് സു​​​ലൈ​​​ഖ മ​​​ഹ​​​ൽ മു​​​ഹ​​​മ്മ​​​ദ് ത​​​ല​​​ത്ത് ഇ​​​ഖ്ബാ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ ത്വ​​​ൽ​​​ഹ​​​ത്ത് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴേ​​​കാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ത​​​ല​​​ശേ​​​രി ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​യ കാ​​​റും എ​​​തി​​​രേ വ​​​ന്ന ലോ​​​റി​​​യു​​​മാ​​​ണു കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട്ട് പോ​​​യി വ​​​സ്ത്ര​​​മെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. കാ​​​ർ പൂർണമായും ത​​​ക​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.