മീൻ വെട്ടിക്കഴിഞ്ഞപ്പോൾ മോതിരത്തിനു നിറംമാറ്റം
മീൻ വെട്ടിക്കഴിഞ്ഞപ്പോൾ മോതിരത്തിനു നിറംമാറ്റം
Tuesday, May 22, 2018 2:33 AM IST
വാ​​ക​​ത്താ​​നം: മീ​​ൻ​​വെ​​ട്ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ യു​​വ​​തി​​യു​​ടെ സ്വ​​ർ​​ണ മോ​​തി​​ര​​ത്തി​​ന്‍റെ നി​​റം മാ​​റി. മീ​​നി​​ലെ രാ​​സ​​വ​​സ്തു​​വാ​​ണോ സ്വ​​ർ​​ണ​​ത്തി​​ന്‍റെ നി​​റം മാ​​റ്റ​​ത്തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്ന സം​​ശ​​യം.

പൊ​​ങ്ങ​​ന്താ​​നം ക​​ട്ട​​ത്ത​​റ​​യി​​ൽ ജ​​നി​​മോ​​ന്‍റെ ഭാ​​ര്യ​​യും തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ നഴ്സു​​മാ​​യ ജെ​​സി​​യു​​ടെ ര​​ണ്ടു മോ​​തി​​ര​​ത്തി​​ന്‍റെ നി​​റം മ​​ങ്ങി. ആ​​റ് വ​​ർ​​ഷം മു​​ൻ​​പ് ത​​ന്‍റെ കൈ​​വി​​ര​​ലി​​ൽ ചാ​​ർ​​ത്തി​​യ 916 അ​​ട​​യാ​​ള​​മു​​ള്ള വി​​വാ​​ഹ മോ​​തി​​രം ത​​നി വെ​​ള്ളി പോ​​ലെ​​യാ​​യി.
ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ സൈ​​ക്കി​​ളി​​ൽ കൊ​​ണ്ടു​​വ​​ന്ന മ​​ത്തി​​യി​​ൽ ഒ​​രു കി​​ലോ വാ​​ങ്ങി ഫ്രി​​ഡ്ജി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഡ്യൂ​​ട്ടി​​ക്കു പോ​​കും മു​​ൻ​​പേ രാ​​വി​​ലെ 11ന് ​​മ​​ത്തി​​വെ​​ട്ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ത​​ന്‍റെ വി​​വാ​​ഹ മോ​​തി​​ര​​വും അ​​ടു​​ത്ത വി​​ര​​ലി​​ൽ കി​​ട​​ന്ന മ​​റ്റൊ​​രു മോ​​തി​​ര​​വും വെ​​ള്ളി നി​​റ​​മാ​​യി എ​​ന്നാ​​ണ് ജെ​​സി പ​​റ​​യു​​ന്ന​​ത്. മീ​​നി​​ൽ ചേ​​ർ​​ക്കു​​ന്ന രാ​​സ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളാ​​കാം സ്വ​​ർ​​ണ നി​​റം മാ​​റ്റ​​ത്തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.


ആ​​രോ​​ഗ്യ വ​​കു​​പ്പി​​ലും വാ​​ക​​ത്താ​​നം പോ​​ലീ​​സി​​ലും വി​​വ​​രം അ​​റി​​യി്ച്ചു. ആ​​രോ​​ഗ്യ​വ​​കു​​പ്പ് ഇ​ന്നു പ​​രി​​ശോ​​ധി​​ക്കാ​​നെ​​ത്തു​​മെ​​ന്നു ക​​രു​​തി വെ​​ട്ടി​​യ മ​​ത്തി അ​​തേ​​പ​​ടി ഫ്രി​​ഡ്ജി​​ൽ സൂ​​ക്ഷി​​ച്ച‌ു നി​​ജ​​സ്ഥി​​തി​​യ​​റി​​യാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ജ​​സി​​യും കു​​ടും​​ബ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.