ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ഇ​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും
ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ഇ​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും
Wednesday, May 23, 2018 1:49 AM IST
വ​​​രാ​​​പ്പു​​​ഴ: ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ, പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യ അ​​​ഖി​​​ല ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​ മു​​​ന്പാ​​​കെ രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റി​​​യാ​​​ണ് അ​​​ഖി​​​ല ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞദി​​​വ​​​സ​​​മാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​​റു​​​ള്ള അ​​​ഖി​​​ല​​​യ്ക്ക് നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി​​​യ​​​ത്. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ ക്ലാ​​​ർ​​​ക്ക്/​​​ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളെ​​​ല്ലാം ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്നു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​ഖി​​​ല​​​യും വീ​​​ട്ടു​​​കാ​​​രും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.