മ​ഞ്ചേ​രി​യി​ൽ പനിബാധിതന്‍റെ സ്ര​വം പ​രി​​ശോ​ധ​ന​യ്ക്ക​യ​ച്ചു
Thursday, May 24, 2018 1:44 AM IST
മ​​​ഞ്ചേ​​​രി: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ത​​​നെ​​​ന്നു സം​​​ശ​​​യി​​​ച്ചു മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച യു​​​വാ​​​വി​​​ന്‍റെ സ്ര​​​വ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി പൂ​​​ന ദേ​​​ശീ​​​യ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​യ​​​ച്ചു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​ത്യേ​​​ക വാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പ​​​നി​​​ബാ​​​ധി​​​ത​​​നു നി​​​പ്പാ ബാ​​​ധ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്ക​​​ത്ത​​​ക്ക ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നു സൂ​​​പ്ര​​​ണ്ട് ഡോ. ​​​കെ.​​​വി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. പ​​​ഴ​​​യ ബ്ലോ​​​ക്കി​​​ൽ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ സി​​​സി​​​യു ഐ​​​സൊ​​​ലേ​​​റ്റ​​​ഡ് വാ​​​ർ​​​ഡി​​​ലാ​​​ണ് രോ​​​ഗി​​​യെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു ന​​​ൽ​​​കി​​​യ പ്ര​​​ത്യേ​​​ക വ​​​സ്ത്രം ധ​​​രി​​​ച്ച ഒ​​​രു ബ​​​ന്ധു​​​വി​​​നെ മാ​​​ത്ര​​​മേ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നാ​​​യി രോ​​​ഗി​​​യു​​​ടെ കൂ​​​ടെ നി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ളൂ.

ഡോ​​​ക്ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും വ്യ​​​ക്തി​​​ഗ​​​ത സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യാ​​​ണ് വാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണ് വാ​​​ർ​​​ഡി​​​ന്‍റെ ചു​​​മ​​​ത​​​ല. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ നി​​​പ്പാ സം​​​ബ​​​ന്ധി​​​ച്ച് അ​​​നാ​​​വ​​​ശ്യ ഭീ​​​തി പ​​​ര​​​ത്തു​​​ന്നു​​​വെ​​​ന്നും ഇ​​​തു ത​​​ട​​​യേ​​​ണ്ട​​​താ​​​ണെ​​​ന്നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.