കേ​ര​ള​ത്തി​ലെ​ത്തി​യ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
കേ​ര​ള​ത്തി​ലെ​ത്തി​യ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Monday, June 18, 2018 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം ​ആ​​​ദ്യ മൂ​​​ന്നു മാ​​​സം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ​ വ​​​ർ​​​ധ​​​ന. 2018ലെ ​​​ആ​​​ദ്യ മൂ​​​ന്നു മാ​​​സം സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ വി​​​ദേ​​​ശ, ആ​​​ഭ്യ​​​ന്ത​​​ര വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 17.87 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ളി​​​ൽ 6,54,854 വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ​​​ക്കാ​​​ൾ അ​​​ധി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​ണി​​ത്. 2017 ലെ ​​​ആ​​​ദ്യ മൂ​​​ന്നു മാ​​​സ​​​ത്തി​​​ൽ 36,63,552 സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ത്തി​​​യ​​​പ്പോ​​​ൾ 2018ൽ ​​​ഇ​​​തേ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 43,18,406 സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് എ​​​ത്തി​​​യ​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 18. 57 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2017ൽ ​​​ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 15 ല​​​ക്ഷ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ 2018 ലെ ​​​ആ​​​ദ്യ മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം ആ​​​റു ല​​​ക്ഷ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​യി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​ത​​​മാ​​​ന വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​യ​​​ത് മൂ​​​ന്നാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലാ​​​ണ്, 38.89 ശ​​​ത​​​മാ​​​നം. 37. 28 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​മാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്.


ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ഭ്യ​​​ന്ത​​​ര വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ എ​​​ത്തി​​​യ​​​ത് എ​​​റ​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടെ 8.88 ല​​​ക്ഷം പേ​​​ർ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ എ​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 6.93 ല​​​ക്ഷം പേ​​​ർ എ​​​ത്തി. എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 1.3 ല​​​ക്ഷം സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യി. ഏ​​​റ്റ​​​വും കു​​​റ​​​വ് വ​​​ർ​​​ധ​​​ന​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് കൊ​​​ല്ല​​​ത്താ​​​ണ്. 4.36 ശ​​​ത​​​മാ​​​നം.
ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 12.13 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ആ​​​ദ്യ മൂ​​​ന്നു മാ​​​സം കൊ​​​ണ്ട് 47,656 വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി. 2017ൽ 12 ​​​മാ​​​സം കൊ​​​ണ്ട് അ​​​ധി​​​ക​​​മാ​​​യി എ​​​ത്തി​​​യ​​​ത് 53,451 പേ​​​രാ​​​ണ്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശി​​​ക​​​ൾ എ​​​ത്തി​​​യ​​​തും എ​​​റണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്, 1,92,000 സ​​​ഞ്ചാ​​​രി​​​ക​​​ൾ. അ​​​ധി​​​ക​​​മാ​​​യി എ​​​ത്തി​​​യ​​​ത് 22,186 പേ​​​ർ. ഇ​​​ടു​​​ക്കി (60.91 ശ​​​ത​​​മാ​​​നം), കോ​​​ട്ട​​​യം (44.14 ശ​​​ത​​​മാ​​​നം), ആ​​​ല​​​പ്പു​​​ഴ (34.02 ശ​​​ത​​​മാ​​​നം) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ച്ച​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.