ബ്ല​സി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ് ഡെൽ കാ​ന്പ​സ് അം​ബാ​സഡ​ർ
ബ്ല​സി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ് ഡെൽ കാ​ന്പ​സ് അം​ബാ​സഡ​ർ
Saturday, June 23, 2018 1:14 AM IST
ക​ട്ട​പ്പ​ന: ലോ​ക​പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ​യും ഇ​ന്‍റ​ലി​ന്‍റെ​യും ഡെൽ ക​ന്പ​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡെൽ കാ​ന്പ​സ് അം​ബാ​സി​ഡ​ർ 2017-2018 അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ബ്ല​സി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും സ്കൂ​ൾ ലീ​ഡ​റു​മാ​യി​രു​ന്ന ബ്ല​സി​ൻ ജോ​ർ​ജ് വ​ർ​ഗീ​സി​ന് കാ​ർ​മ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും​ചേ​ർ​ന്ന് സ്വീ​ക​ര​ണം​ന​ൽ​കി. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ 45-ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ലാ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളെ പി​ൻ​ത​ള്ളി​യാ​ണ് ബ്ല​സി​ൻ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

നി​ല​വി​ൽ എ​സ്ആ​ർ​എം യൂ​ണി​വ​ഴ്സി​റ്റി​യി​ൽ ബി​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ ബ്ലെ​സി​ൻ ക​ംപ്യൂട്ട​ർ നെ​റ്റ്‌വർ​ക്കി​ൽ റി​സേ​ർ​ച്ച് ന​ട​ത്തു​വാ​ൻ അ​ർ​ഹ​ത​നേ​ടി. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു വ​രെ കാ​ർ​മ​ലി​ൽ പ​ഠി​ച്ച ബ്ല​സി​ൻ വി​വി​ധ ദേ​ശീ​യ, സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ മ​ത്സ​ര​ങ്ങ​ളി​ലും ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലും സ്കൂ​ളി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ക​യും സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദേ​ശീ​യ പ്രോ​ഡ​ക്ട് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ബ്ല​സി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ഇ​ല​ക്ട്രി​സി​റ്റി മീ​റ്റ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു.


ക​ട്ട​പ്പ​ന​യി​ലെ എ​എ​സ്ഐ വ​ർ​ഗീ​സ് ജോ​സ​ഫി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ്. കാ​ർ​മ​ൽ സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ബെ​ൻ ജോ​സ് വ​ർ​ഗീ​സ്, അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​യ്മി ആ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.