ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ൽ അ​ഡ്വൈ​സ് മെമ്മോ ല​ഭി​ച്ച​വ​ർ​ക്കു നി​യ​മ​നം ന​ൽ​കി​ല്ലെ​ന്നു മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ൻ
ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ൽ  അ​ഡ്വൈ​സ്  മെമ്മോ ല​ഭി​ച്ച​വ​ർ​ക്കു നി​യ​മ​നം  ന​ൽ​കി​ല്ലെ​ന്നു മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ൻ
Tuesday, June 26, 2018 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ക​​​ണ്ട​​​ക്ട​​​ർ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് പി​​​എ​​​സ്‌​​​സി​​​യു​​​ടെ അ​​​ഡ്വൈ​​​സ് മെ​​​മ്മോ ല​​​ഭി​​​ച്ച 4,051 പേ​​​ർ​​​ക്കു നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ​ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​ക്കു മു​​​ക​​​ളി​​​ലാ​​​ണെ​​​ന്നും അ​​​തി​​​ൽ ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നു​​​മാ​​​ണു സു​​​ശീ​​​ൽ ഖ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രെ ഇ​​​നി നി​​​യ​​​മി​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​മാ​​​യി അ​​​ഡ്വൈ​​​സ് മെ​​​മ്മോ​​​യു​​​മാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ പെ​​​രു​​​വ​​​ഴി​​​യി​​​ലാ​​​യ​​​ത്. 2010 ഡി​​​സം​​​ബ​​​ർ 31-നാ​​​ണ് ക​​​ണ്ട​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്. 2016 ഡി​​​സം​​​ബ​​​ർ 31ന് 4,051 ​​പേ​​​ർ​​​ക്ക് അ​​​ഡ്വൈ​​​സ് മെ​​​മ്മോ അ​​​യ​​​ച്ചു. ഇ​​​തി​​​ൽ ആ​​​ർ​​​ക്കും നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ല്ല. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​സ്.​​​ശ​​​ർ​​​മ​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.