കാ​ല​വ​ർ​ഷക്കെ​ടു​തി​യി​ൽ 88.7 കോ​ടി​യു​ടെ കൃ​ഷിനാ​ശം
കാ​ല​വ​ർ​ഷക്കെ​ടു​തി​യി​ൽ  88.7 കോ​ടി​യു​ടെ കൃ​ഷിനാ​ശം
Tuesday, June 26, 2018 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ 88.7 കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി റ​​​വ​​​ന്യു മ​​​ന്ത്രി ഇ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ കെ.​​​എ​​​ൻ.​​​എ. ഖാ​​​ദ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 5010 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​യാ​​​ണ് ന​​​ശി​​​ച്ച​​​ത്.

23727 ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൃ​​​ഷി ന​​​ശി​​​ച്ചു. കാ​​​ല​​​വ​​​ർ​​​ഷ കെ​​​ടു​​​തി​​​യി​​​ൽ 66 പേ​​​ർ മ​​​രി​​​ച്ചു. 259വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 6900 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. 29,000 ആ​​​ളു​​​ക​​​ളെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി. 450 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ഡ​​​ബ്ല്യു​​​ഡി റോ​​​ഡ് ത​​​ക​​​ർ​​​ന്നു. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം 36.47കോ​​​ടി​​​യേ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ൽ​​​കാ​​​നാ​​​വൂ. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.