ട്രാ​ക്കി​ൽ വെ​ള്ളം, സിഗ്നലിംഗ് തകരാർ; ട്രെ​യി​നു​ക​ൾ വൈ​കി
ട്രാ​ക്കി​ൽ വെ​ള്ളം, സിഗ്നലിംഗ് തകരാർ; ട്രെ​യി​നു​ക​ൾ വൈ​കി
Monday, July 16, 2018 2:42 AM IST
കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​ഴി​​​യു​​​ള്ള ട്രെ​​യി​​ൻ ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യി. മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് സൗ​​ത്ത് സ്റ്റേ​​​ഷ​​​നി​​ലെ ട്രാ​​​ക്കി​​​ൽ വെ​​​ള്ളം ക​​​യ​​​റി. വൈ​​കു​​ന്നേ​​രം ആ​​​റോ​​​ടെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​വും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഇ​​​തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം വ​​​ഴി പേ​​​കേ​​​ണ്ട ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം പി​​ടി​​ച്ചി​​​ട്ടു.

6.30ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം - കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ രാ​​​ത്രി വൈ​​​കി​​​യും പു​​​റ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. 7.10ന് ​​​നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്ന് പോ​​​കേ​​​ണ്ട പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് 50 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​ണ് യാ​​​ത്ര ആ​​​രം​​​ഭി​​​ച്ച​​​ത്.


തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, മു​​​ള​​​ന്തു​​​രു​​​ത്തി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വി​​​വി​​​ധ ട്രെ​​​യി​​നു​​​ക​​​ൾ പി​​​ടി​​​ച്ചി​​​ട്ടു. ത​​​ക​​​രാ​​​റി​​​ലാ​​​യ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന് പ​​​ക​​​രം മാ​​​നു​​​വ​​​ൽ സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ർ​​​വീ​​​സ് മു​​​ട​​​ക്കാ​​​തെ ട്രെ​​​യി​​​നു​​​ക​​​ൾ ക​​​ട​​​ത്തി​​​വി​​​ടാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.