സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസ്: മൂന്നു പേർ കൂടി പിടിയിൽ
സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസ്: മൂന്നു പേർ കൂടി പിടിയിൽ
Tuesday, July 17, 2018 1:00 AM IST
ക​ട്ട​പ്പ​ന: കൊ​ല്ലം മു​ള​ങ്കാ​ട​ക​ത്ത് സീ​രി​യ​ൽ ന​ടി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് 57 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ലാ​യി.
ഇ​ടു​ക്കി തോ​പ്രാം​കു​ടി വാ​ത​ല്ലൂ​ർ ജോ​ബി​ൻ ജോ​സ​ഫ് (27), കൊ​ല്ലം​പ​റ​ന്പി​ൽ റി​ജോ (38), അ​രു​ണ്‍ മൈ​ലി​ക്കു​ള​ത്ത് (22) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള ക​ട്ട​പ്പ​ന സി.​ഐ വി.​എ​സ്.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്ചെ​യ്ത​ത്.

സു​ഹൃ​ത്തു​ക്ക​ളും ഒ​രേ നാ​ട്ടു​കാ​രു​മാ​യ മൂ​ന്നു​പേ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​രാ​ണ്. അ​റ​സ്റ്റി​ലാ​യ റി​ജോ​യ്ക്ക് ഇ​ല​ക്‌​ട്രി​ക് പ​ണി​ക​ൾ അ​റി​യാ​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഒ​ന്നാം പ്ര​തി ലി​യോ, റി​ജോ​യെ കൊ​ല്ല​ത്തെ ന​ടി​യു​ടെ വീ​ട്ടി​ൽ നോ​ട്ട് നി​ർ​മാ​ണ​ത്തി​നാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

20 ദി​വ​സം റി​ജോ സ​ഹാ​യി​യാ​യി ഇ​വി​ടെ​നി​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ളെ സ​ഹാ​യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടാ​യ​തി​നാ​ൽ ജോ​ബി​നെ​യും അ​രു​ണി​നെ​യും കൂ​ടെ​ക്കൂ​ട്ടി. ക​ള്ള​നോ​ട്ട​ടി​ക്കാ​നു​ള്ള പേ​പ്പ​ർ മു​റി​ക്ക​ലും അ​ച്ച് ത​യാ​റാ​ക്ക​ലു​മാ​യി​രു​ന്നു ഇ​വ​രു​ടെ ജോ​ലി. പ​തി​നാ​യി​രം രൂ​പ വീ​തം ഇ​വ​ർ​ക്ക് ഇ​തി​ന് ല​ഭി​ച്ചു. റി​ജോ ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​തി​നി​ടെ ന​ടി​യു​ടെ അ​മ്മ ര​മാ​ദേ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.