കേന്ദ്രനീക്കം ലജ്ജാവഹം: ബിജു പറയന്നിലം
Thursday, July 19, 2018 12:36 AM IST
കോ​ട്ട​യം: മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി​ക​ളു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​വാ​നും, ത​ള​ർ​ത്താ​നു​മു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ല​ജ്ജാ​വ​ഹ​മെന്നു ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം. കേ​ന്ദ്ര​മ​ന്ത്രി മേ​ന​കാ ഗാ​ന്ധി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക്രൈ​സ്ത​വസ​മൂ​ഹം ന​ട​ത്തു​ന്ന ജീ​വ കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളെ അ​വ​ഹേ​ളി​ക്കു​ക​യും ബോ​ധ​പൂ​ർ​വ്വ​ം ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്.


സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ആ​കേ​ണ്ട സ​ർ​ക്കാ​രു​ക​ൾത​ന്നെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഫാ. ​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, പി.ജെ. പാ​പ്പ​ച്ച​ൻ, പ്രഫ. ജോ​യി മൂ​പ്ര​പ്പി​ള്ളി, ജോ​സ് മേ​നാ​ച്ചേ​രി, സാ​ജു അ​ല​ക്സ്, സെ​ലി​ൻ സി​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.