ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​ം
Friday, August 17, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​നും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന ഫ​​​ണ്ടും മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ഗ്രാ​​​ന്‍റും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​ ന​​​ൽ​​​കി. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ട​​​ക്കം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​ർ ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.