വെ​ള്ളി​കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു വീ​ട്ടി​ലെ നാ​ലു പേ​ർ മ​രി​ച്ചു
വെ​ള്ളി​കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു വീ​ട്ടി​ലെ നാ​ലു പേ​ർ മ​രി​ച്ചു
Friday, August 17, 2018 12:54 AM IST
ഈ​​രാ​​റ്റു​​പേ​​ട്ട: തീ​​ക്കോ​​യി വെ​​ള്ളി​​കു​​ള​​ത്ത് ഉ​​രു​​ൾ​​പൊ​​ട്ടി വീ​​ടു ത​​ക​​ർ​​ന്നു ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു പേ​​ർ മ​​രി​​ച്ചു. വെ​​ള്ളി​​കു​​ളം കോ​​ട്ടി​​രി​​പ്പി​​ൽ ബി​​നു​​വി​​ന്‍റെ മ​​ക്ക​​ളാ​​യ അ​​ൽ​​ഫോ​​ൻ​​സ (10) ടി​​ന്‍റു മോ​​ൾ (ഏ​​ഴ്), ബി​​നു​​വി​​ന്‍റെ ഭാ​​ര്യ അ​​നു​​മോ​​ളു​​ടെ മാ​​താ​​വ് മോ​​ളി (55), മോ​​ളി​​യു​​ടെ മാ​​താ​​വ് പ​​ള്ളി​​പ​​റ​​ന്പി​​ൽ ന​​രി​​ക്കു​​ന്നേ​​ൽ റോ​​സ​​മ്മ ദേ​​വ​​സ്യ(​​മാ​​മി-85) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ ബി​​നു​​വി​​നെ​​യും ശാ​​രീ​​രി​​ക അ​​സ്വ​​സ്ത​​ത​​യു​​ണ്ടാ​​യ മ​​ക​​ൾ വി​​നീ​​ത​​യെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മൂ​​ത്ത മ​​ക​​ൻ ജോ​​മോ​​ൻ (15) ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി 10.30നാ​​ണു മ​​ല​​ഞ്ചെ​​രു​​വി​​ൽ ഉ​​രു​​ൾ പൊ​​ട്ടി​​യ​​ത്. പ്രാ​​യ​​മാ​​യ​​വ​​രും കു​​ട്ടി​​ക​​ളും ഉ​​റ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​തി​​ഥി​​യാ​​ണു അ​​പ​​ക​​ട​​വി​​വ​​രം പു​​റ​​ത്ത​​റി​​യി​​ച്ച​​ത്. ശ​​ക്ത​​മാ​​യ വെ​​ള്ള​​ത്തി​​നൊ​​പ്പം ക​​ല്ലും മ​​ണ്ണും വീ​​ണു വീ​​ട് പൂ​​ർ​​ണ​​മാ​​യി ന​​ശി​​ച്ചു. നാ​​ട്ടു​​കാ​​രും ഫ​​യ​​ർ​​ഫോ​​ഴ്സും എ​​ത്തി തെ​​ര​​ച്ചി​​ലി​​ലാ​​ണ് പ​​രി​​ക്കേ​​റ്റ​​വ​​രെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും പു​​റ​​ത്തെ​​ടു​​ത്ത​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം വെ​​ള്ളി​​കു​​ളം പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.