71 കോടി രൂപയുടെ സഹായവുമായി റിലയൻസ് ഫൗണ്ടേഷൻ
71 കോടി രൂപയുടെ സഹായവുമായി  റിലയൻസ് ഫൗണ്ടേഷൻ
Tuesday, August 21, 2018 11:22 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തു​പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി റി​ല​യ​ൻ​സ് ഫൌ​ണ്ടേ​ഷ​ൻ. ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി റി​ല​യ​ൻ​സ് ഫൌ​ണ്ടേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 21 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചു.

ഇ​തോ​ടൊ​പ്പം​പ്ര​ള​യ​ക്കെ​ടു​തി​ബാ​ധി​ത​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക, അ​വ​ർ​ക്കു ആ​ശ്വാ​സ​മേ​കു​ക, അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടു​കൂ​ടി ഒ​രു ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യും റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​വി​ഷ്ക​രി​ക്കും. നി​ല​വി​ൽ​സം​സ്ഥാ​ന​ത്തു വി​വി​ധ പ്ര​ള​യ മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ, സ​ഹാ​യ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​ണ് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സും, റി​ല​യ​ൻ​സ് ഫൌ​ണ്ടേ​ഷ​നും.

റി​ല​യ​ൻ​സ് റീ​ടെ​യ്ൽ വ​ഴി 50,000 പേ​ർ പാ​ർ​ക്കു​ന്ന160​ൽ​പ​രം ദു​രി​താ​ശ്വ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​തി​ന​കം ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളും, ഗ്ലൂ​ക്കോ​സും, സാ​നി​റ്റ​റി നാ​പ്കി​നു​ക​ളും എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. 2.6 മെ​ട്രി​ക് ട​ൺ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. 7.5 ല​ക്ഷം യൂ​ണി​റ്റ് വ​സ്ത്ര​ങ്ങ​ളും 1.5 ല​ക്ഷം ജോ​ഡി ചെ​രു​പ്പു​ക​ളും, ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളും ഇ​തി​നോ​ട​കം വി​ത​ര​ണ​ത്തി​നാ​യി സ​ജി​ക​രി​ച്ചു ക​ഴി​ഞ്ഞു. ഏ​ക​ദേ​ശം 50 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് റി​ല​യ​ൻ​സ് റീ​ടെ​യ്ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.


വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ന്നാ​ക്കി ന​ല്കാ​ൻ റി​ല​യ​ൻ​സ് ഡി​ജി​റ്റ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ റി​പ്പ​യ​ർ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​ത അം​ബാ​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.