ചൈന ഇനി ഇന്ത്യന്‍ പോത്തിറച്ചി നേരിട്ടു വാങ്ങും
Friday, July 31, 2015 12:41 AM IST
ന്യൂഡല്‍ഹി: ഇനി ചൈനക്കാര്‍ക്ക് ഇന്ത്യന്‍ പോത്തിറച്ചി നേരിട്ടു വാങ്ങാം. ഇതുവരെ മറ്റു രാജ്യങ്ങള്‍വഴിയാണ് ചൈന ഇന്ത്യന്‍ പോത്തിറച്ചി വാങ്ങിയിരുന്നത്.

പോത്തിറച്ചിവാങ്ങല്‍ അനുവദിക്കുന്നതിനു മുമ്പുള്ള ഗുണപരിശോധനയ്ക്കായി അടുത്തമാസം ചൈനീസ് സംഘം ഇന്ത്യയിലെത്തും. വിയറ്റ്നാംവഴി ചൈന കഴിഞ്ഞവര്‍ഷം 150 കോടി ഡോളറിന്റെ (9600 കോടി രൂപ) പോത്തിറച്ചി വാങ്ങിയതാണ്. നേരിട്ടു വാങ്ങാനാരംഭിച്ചാല്‍ ചൈനീസ് വാങ്ങല്‍ മുന്നൂറുകോടി ഡോളര്‍ (19,000 കോടിരൂപ) കവിയുമെന്നു പ്രതീക്ഷയുണ്ട്.

സമീപവര്‍ഷങ്ങളില്‍ ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതിക്കു വലിയ വളര്‍ച്ചയുണ്ട്. ഇന്ത്യന്‍ പോത്തിറച്ചി കൂടുതല്‍ രുചികരമാണെന്നാണ് അഭിപ്രായം. 2014-15 വര്‍ഷം 29,282 കോടിരൂപയ്ക്കുള്ള പോത്തിറച്ചി ഇന്ത്യ കയറ്റി അയച്ചു. ബസ്മതി അരി കയറ്റുമതിയേക്കാള്‍ കൂടുതലാണിത്.

ബസ്മതി അരിവഴി 27,598 കോടിരൂപയും സാധാരണ അരി കയറ്റുമതിവഴി 20,336 കോടിരൂപയും ആണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.