കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറിക്കു കേരളത്തിലെ ഒമ്പത് ആശുപത്രികള്‍
Tuesday, August 4, 2015 12:21 AM IST
ന്യൂഡല്‍ഹി: ചെവിയിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറിക്ക് കേരളത്തിലെ ഒമ്പത് ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്െടന്നു പിഎസി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപി അറിയിച്ചു. ഇന്ത്യയില്‍ ആരംഭിക്കുന്ന 90 ആശുപത്രികളില്‍ കേരളത്തിലെ ഒന്‍പതു ആശുപത്രികളെ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ട് അറിയിച്ചെന്ന് കെ.വി തോമസ് പറഞ്ഞു. എറണാകുളത്തെ ലൂര്‍ദ് ആശുപത്രി, മെഡിക്കല്‍ ട്രസ്റ് ആശുപത്രി, ഡോ. നൌഷാദ് ഇ.എന്‍.ടി ആശുപത്രി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.