ഭീകരർക്കായി കുൽഗാമിൽ വ്യാപക തെരച്ചിൽ
Saturday, December 3, 2016 2:07 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി തെരച്ചിൽ ശക്‌തമാക്കി. തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു വെള്ളിയാഴ്ച ചാൻചെർ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സർക്കാർ ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഭീകരരെ പിടികൂടാൻ കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ പുലർച്ചയോടെ ഭീകരർക്കായി തെരച്ചിൽ പുനരാരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.