ലോക്പാൽ നിയമനം സാധ്യമല്ലെന്നു കേന്ദ്രം
Tuesday, March 28, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്പാ​ൽ നി​യ​മ​നം സാ​ധ്യ​മാ​വി​ല്ലെ​ന്നു കേ​ന്ദ്രം. ലോ​ക്പാ​ൽ നി​യ​മ​നം എ​ത്ര​യും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ്ത​ഗി നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി പ​റ​യാ​നാ​യി മാ​റ്റി.

ലോ​ക്പാ​ൽ നി​യ​മ​ന സ​മി​തി​യി​ൽ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ൽ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ല്ലാ​ത്ത​തി​നാ​ൽ സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​യു​ടെ നേ​താ​വി​നെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു ബി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പാ​സാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ലോ​ക്പാ​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ബി​ൽ പാ​സാ​ക്കു​ന്ന​തു വൈ​കി​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​ക്കാ​രാ​യ കോ​മ​ണ്‍കോ​സ് എൻജിഒയ്ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശാ​ന്തി ഭൂ​ഷ​ണ്‍ വാ​ദി​ച്ചു. കാ​ല​താ​മ​സം വ​രു​ത്താ​തെ ലോ​ക്പാ​ൽ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.