കുരുമുളക് ഇറക്കുമതിക്ക് തറവില 500 രൂ​പ
Thursday, December 7, 2017 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കു​രു​മു​ള​കി​നു കി​ലോ​ഗ്രാ​മി​നു കു​റ​ഞ്ഞ​ത് 500 രൂ​പ വി​ല വേ​ണ​മെ​ന്നു കേ​ന്ദ്രം. ഇ​തു​സം​ബ​ന്ധി​ച്ച സ്പൈ​സ​സ് ബോ​ർ​ഡ് ശി​പാ​ർ​ശ കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചു.കു​രു​മു​ള​കു​വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 700 രൂ​പ​യ്ക്ക​ടു​ത്തു വി​ല ഉ​ണ്ടാ​യി​രു​ന്ന കു​രു​മു​ള​കി​ന് ഇ​പ്പോ​ൾ 380 രൂ​പ​യ്ക്ക​ടു​ത്താ​ണു വി​ല.

വിദേശരാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ശ്രീ​ല​ങ്ക​വ​ഴി ധാ​രാ​ളം കു​രു​മു​ള​ക് ഇ​ന്ത്യ​യി​ലെ​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ-​ശ്രീ​ല​ങ്ക സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റും ദ​ക്ഷി​ണേ​ഷ്യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​റ​ക്കു​മ​തി. ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് എ​ട്ടു ശ​ത​മാ​നം ഡ്യൂ​ട്ടി​യി​ൽ ഇ​റ​ക്കു​മ​തി ആ​കാം.

ഇ​ന്ത്യ​യി​ലേ​തി​ന്‍റെ പ​കു​തി​വി​ല​യു​ള്ള ബ്ര​സീ​ൽ, വി​യ​റ്റ്നാം കു​രു​മു​ള​ക് ശ്രീ​ല​ങ്ക​ൻ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്നു​മു​ണ്ട്. ഇ​തു ത​ട​യാ​നാ​ണ് ഇ​പ്പോ​ൾ മി​നി​മം വി​ല​വ​ച്ച​ത്. ച​ര​ക്കി​ന്‍റെ വി​ല, ഇ​ന്‍ഷ്വ​റ​ൻ​സ് ചാ​ർ​ജ്, ക​ട​ത്തു​കൂ​ലി എ​ന്നി​വ ഉ​ൾ​പ്പെ​ടെ 500 രൂ​പ എ​ങ്കി​ലും വേ​ണ​മെ​ന്നാ​ണു പു​തി​യ വ്യ​വ​സ്ഥ.