മദ്യനയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നൽകണം: മാർ ജോസഫ് പെരുന്തോട്ടം
മദ്യനയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നൽകണം: മാർ ജോസഫ് പെരുന്തോട്ടം
Tuesday, April 24, 2018 1:43 AM IST
ചെ​ങ്ങ​ന്നൂ​ർ: ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. കേ​ര​ള മ​ദ്യ​വി​രു​ദ്ധ വി​ശാ​ല​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല ബ​ഹു​ജ​ന ക​ണ്‍വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​വി​രു​ദ്ധ​ന​യം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്പോ​ൾ പാ​ടി​ല്ലെ​ന്നു പ​റ​യാ​ൻ ന​മു​ക്കാ​ക​ണം. മ​ദ്യ​വി​രു​ദ്ധ സം​സ്കാ​രം ഇ​വി​ടെ ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ട്. മ​ദ്യ​ശാ​ല തു​റ​ന്നു കൊ​ടു​ക്കു​ന്ന​തു ജ​ന​സേ​വ​ന​മ​ല്ല. വാ​ഗ്ദാ​ന ലം​ഘ​നം സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്മ​യു​ടെ​യും നീ​തി​ബോ​ധ​മി​ല്ലാ​യ്മ​യു​ടെ​യും തെ​ളി​വാ​ണ്. മ​ദ്യ​വ​ർ​ജ്ജ​നം പ​റ​ഞ്ഞ​വ​ർ മ​ദ്യ ല​ഭ്യ​ത കൂ​ട്ടു​ക​യും അ​നാ​യാ​സം മ​ദ്യം ല​ഭി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​ക്കു​ക​യുമാണ്: ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

പ​ത്തു​വ​ർ​ഷം​കൊ​ണ്ട് ഘ​ട്ടം​ഘ​ട്ട​മാ​യി സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കാ​നും മ​ദ്യ​ന​യം മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ണ്‍വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, അ​ഡ്വ. ചാ​ർ​ലി പോ​ൾ, പ്ര​സാ​ദ് കു​രു​വി​ള, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​യ​ച്ചേ​രി കു​ഞ്ഞു​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, ഫാ. ​പോ​ൾ കാ​രാ​ച്ചി​റ, ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത്, ഡോ. ​ജോ​സ് മാ​ത്യു, അ​ല​വി​ക്കു​ട്ടി ബാ​ഫ​ഖി, ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര, സി​ൽ​വി ചു​ന​യ​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ക​ണ്‍വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.
ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ മ​ദ്യ​നി​രോ​ധ​നാ​ധി​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ വി​ശാ​ല സ​ഖ്യം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.