ക​​ർ​​ഷ​​ക​​ർ​​ക്കു നെ​​ല്ലി​​ന്‍റെ വി​​ല ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു 15 ബാ​​ങ്കു​​ക​​ളു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം
ക​​ർ​​ഷ​​ക​​ർ​​ക്കു നെ​​ല്ലി​​ന്‍റെ വി​​ല ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു  15 ബാ​​ങ്കു​​ക​​ളു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം
Thursday, March 22, 2018 2:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​ല്ല് സം​​ഭ​​രി​​ച്ച ഉ​​ട​​ൻ ത​​ന്നെ സം​​ഭ​​ര​​ണ​​വി​​ല പി​​ആ​​ർ​​എ​​സ് ലോ​​ണ്‍ വ​​ഴി ക​​ർ​​ഷ​​ക​​ർ​​ക്കു ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി 15 ബാ​​ങ്കു​​ക​​ളു​​മാ​​യി സ​​പ്ലൈ​​കോ മു​​ഖേ​​ന ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ടെ​​ന്നു മ​​ന്ത്രി പി.​​തി​​ലോ​​ത്ത​​മ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. ഈ ​​സീ​​സ​​ണി​​ൽ നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​ന് 50 മി​​ല്ലു​​ക​​ളു​​മാ​​യി ധാ​​രാ​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ടി.​​വി. രാ​​ജേ​​ഷി​​നെ മ​​ന്ത്രി അ​​റി​​യി​​ച്ചു.

മാ​​വേ​​ലി സ്റ്റോ​​റു​​ക​​ളി​​ൽ ഡി​​സ്കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ൾ, ഗി​​ഫ്റ്റ് വൗ​​ച്ച​​റു​​ക​​ൾ, സ​​മ്മാ​​ന​​ക്കൂ​​പ്പ​​ണു​​ക​​ൾ എ​​ന്നി​​വ ന​​ൽ​​കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.


കൃ​​ഷി​​സം​​ബ​​ന്ധ​​മാ​​യ പു​​തി​​യ ആ​​ശ​​യ​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും വി​​ജ്ഞാ​​ന വ്യാ​​പ​​ന​​ത്തി​​നു​​മാ​​യി കൃ​​ഷി വ​​കു​​പ്പി​​ൽ ക​​മ്യൂ​​ണി​​റ്റി റേ​​ഡി​​യോ ആ​​രം​​ഭി​​ക്കു​​മെ​​ന്നും മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ എ​​ൽ​​ദോ ഏ​​ബ്ര​​ഹാ​​മി​​നെ അ​​റി​​യി​​ച്ചു. കേ​​ന്ദ്ര അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് ഫാം ​​ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബ്യൂ​​റോ മു​​ഖേ​​ന ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ ക​​മ്യൂ​​ണി​​റ്റി റേ​​ഡി​​യോ ആ​​യി​​രി​​ക്കും ആ​​ദ്യം തു​​ട​​ങ്ങു​​ക എ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.