ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ നു​ണ​ക​ളു​ടെ രാ​ജാ​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. പാ​റ്റ​ന​യി​ല്‍ ന​ട​ന്ന ആ​ര്‍​ജെ​ഡി​യു​ടെ ജ​ന്‍ വി​ശ്വാ​സ് മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ര്‍​ഗെ.

ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് ഇ​നി​യൊ​രി​ക്ക​ലും നി​തീ​ഷ് കു​മാ​റി​നെ തി​രി​ച്ചെ​ടു​ക്ക​രു​തെ​ന്നും തേ​ജ​സ്വി യാ​ദ​വി​നോ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ദി ഈ ​രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണ്. മോ​ദി ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ല്‍​കി​യോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നി​ല്ലേ, എ​ല്ലാ​വ​ര്‍​ക്കും വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലേ​യെ​ന്നും ഖാ​ർ​ഗെ ചോ​ദി​ച്ചു.

ക​ര്‍​ഷ​ക​ന്‍റെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. മോ​ദി ഇ​തെ​ല്ലാം നി​റ​വേ​റ്റി​യോ? ഇ​തെ​ല്ലാം നു​ണ​ക​ളാ​ണ്, അ​താ​യ​ത് മോ​ദി നു​ണ​ക​ളു​ടെ രാ​ജാ​വാ​ണെ​ന്ന് ഖാ​ര്‍​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.