ആലുവയില്‍ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
Wednesday, May 1, 2024 12:54 AM IST
കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ആക്രമണം. പ്രദേശത്തുള്ള ഗുണ്ടാ സംഘമാണ് ഇയാളെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.