എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
Wednesday, May 8, 2024 6:50 AM IST
കൊച്ചി|കണ്ണൂർ: എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് മുടക്കിയതിനെ തുടർന്ന് കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂരിൽ നിന്നും ഷാർജ, മസ്കറ്റ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്.
നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 2.50ന് പുറപ്പടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്കത്ത് വിമാനവും റദ്ദാക്കി. മുന്നറിയിപ്പില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് യാത്രക്കാർ പറയുന്നു.
ഇതേതുർന്ന് രണ്ടു വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ അനൗദ്യോഗിക വിശദീകരണം.