പ്രേതമുണ്ട് സൂക്ഷിക്കുക
പ്രേതമുണ്ട് സൂക്ഷിക്കുക
Thursday, January 19, 2017 5:54 AM IST
നൂറു ശതമാനവും നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് പ്രേതമുണ്ട് സൂക്ഷിക്കുക. ഈ ചിത്രം നവാഗതരായ മുഹമ്മദാലി, ഷഫീർഖാൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നു.

സൂപ്പർസ്റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. വാഗമണ്ണിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തുടർന്ന് കൊച്ചിയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരു പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

നാട്ടിൽ ഗുണ്ടാ പ്രവർത്തനങ്ങൾ ഏറിയപ്പോഴാണ് നഗരത്തിലെ ഒരു വി.ഐ.പി കോളിനിയായ കിങ്ങിണി നഗറിൽ ഒരു പോലീസ് സ്റ്റേഷൻ തുടങ്ങുവാൻ തീരുമാനിക്കുന്നത്. എന്നാൽ, അതിനു പറ്റുന്ന ഒരു കെട്ടിടം ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തിലാണ് ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയും പ്രേതബാധയുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഒരു വീടു ലഭിക്കുന്നത്. ഇവിടെ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നു.


പ്രേതബാധയുള്ള ഈ വീട്ടിൽ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ ഉണ്ടാകുന്ന പുതിയ സംഭവങ്ങളാണ് ഏറെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഗുണ്ടകളായ എത്തിക്സ് ബാബു, മട്ടാഞ്ചേരി മച്ചു.. ഇവർ തമ്മിലുള്ള കിടമത്സരമാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നതും കഥാഗതിയിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതും.

ഷൈൻ ടോം ചാക്കോ, ഹരീഷ് കണാരൻ എന്നിവരാണ് എത്തിക്സ് ബാബു, മട്ടാഞ്ചേരി മച്ചു എന്നിവരെ അവതരിപ്പിക്കുന്നത്. പുതുമുഖം കൽഹാര നായികയാകുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, കലാഭവൻ നവാസ്, അൻസാർ കലാഭവൻ, അബു സലിം, പാഷാണം ഷാജി, പൊന്നമ്മ ബാബു, തെസ്നി ഖാൻ, പ്രിയങ്ക, അഞ്ജലി നായർ, ഹരീഷ് പെരടിയിൽ, ടി.പി. മാധവൻ എന്നിവരും പ്രധാന താരങ്ങളാണ്.

അനിയൻ ചിത്രശാല ഛായാഗ്രഹണവും പി.സി. മോഹന് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം– ബാ, കോസ്റ്റ്യൂം– സുനിൽ റഹ്മാൻ, മേക്കപ്– ജോഷി ജോസ്. വാഴൂർ ജോസ്