ബാഹുബലി –2
തിയറ്ററുകളിൽ വിജയ ചരിത്രം സൃഷ്ടിക്കാൻ ബാഹുബലി 2 ഏപ്രിൽ 28–ന് തിയറ്ററുകളിലെത്തുന്നു. 2015–ൽ മെഗാ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ് ഏപ്രിൽ മാസത്തിൽ അവസാനിക്കുന്നത്. എസ്. എസ്. രാജമൗലി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, റാണാ ഡഗുപതി, അനുഷ്കാ ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരും രണ്ടാം ഭാഗത്തിലെത്തുന്നുണ്ട്.


ഇന്ത്യയ്ക്കകത്തും പുറത്തുമായി വലിയ വിജയം നേടിയ ബാഹുബലി വരുമാനത്തിൽ ഇന്ത്യൻ സിനിമയുടെ സർവ്വകാല റെക്കോർഡുകളിലൊന്നാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ബാഹുബലി 2–ന്റെ മേക്കിംഗ് വാർത്തയിലും ഇടം പിടിച്ചിരുന്നു. കൂറ്റൻ സെറ്റുകളും അത്യുഗ്രൻ വിഎഫ്എക്സ് സാങ്കേതിക വിദ്യയുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കെ.വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനു കഥ ഒരുക്കിയിരിക്കുന്നത്.