ഒരു മുത്തൾിക്കഥ പോലെ...
ഒരു മുത്തൾിക്കഥ പോലെ...
Thursday, September 8, 2016 4:28 AM IST
<യ> ബിജോ ജോ തോമസ്

മമ്മൂട്ടി എന്നെ ഡാർലിംഗ് എന്നാണ് വിളിക്കുന്നത്. സംവിധായകൻ കമൽ ലൗഡി എന്നു വിളിക്കും. ദിലീപാകട്ടെ സുകു എന്നും... പല്ലില്ലാത്ത മോണ കാട്ടി മനോഹരമായി ചിരിച്ചുകൊണ്ട് സുബ്ബലക്ഷ്മി ഇതു പറയുമ്പോൾ മുഖത്ത് ചെറിയ നാണം. എല്ലാ അർഥത്തിലും മലയാളസിനിമയുടെ മുത്തശിയാണ് ഇന്ന് സുബ്ബലക്ഷ്മി. പ്രായം എൺപതു കഴിഞ്ഞു. ഈ പ്രായത്തിൽ ഇത്രയും ഓടി നടന്ന് അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾ വിരളമാണ്. 2002ൽ നന്ദനത്തിലൂടെ വളരെ സീനിയറായിത്തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുബ്ബലക്ഷ്മി ഇന്ന് ബോളിവുഡിൽ വരെ സാന്നിധ്യമറിയിക്കുന്നു. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ വച്ച് സുബ്ബലക്ഷ്മിയെ കണ്ടുമുട്ടിയപ്പോൾ കരിയറിനെയും ജീവിതത്തെയും കുറിച്ച് ഏറെ നേരം സംസാരിച്ചു, ഒരു മുത്തശിക്കഥ പോലെ...

ഇത്രയും വർഷത്തെ കലാജീവിതം... സംഗീതം, നൃത്തം, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കാൻ കഴിയുന്നതിന്റെ രഹസ്യം?

എന്റെ കലാജീവിതം ഒരു റോളിംഗ് ആണ്. സിനിമയിൽ വിളിക്കാത്തപ്പോൾ സീരിയലിനു പോകും. അതല്ലെങ്കിൽ ടെലിഫിലിം, ആൽബം, ഉദ്ഘാടനങ്ങൾ. അമ്പലങ്ങളിൽ ഉൽസവങ്ങൾ വരുവമ്പോൾ വിളിക്കും. ഇങ്ങനെ എല്ലാ മേഖലകളും കുറച്ചൊക്കെ മനസിലാക്കി വച്ചിട്ടുണ്ട്. വെറുതെ ഇരിക്കില്ല. ഒരാർട്ടിസ്റ്റിന് അങ്ങനെ വെറുതെയിരിക്കാൻ പറ്റില്ല. ആരും ഒന്നിനും വിളിച്ചില്ലെങ്കിലും പത്തു കുട്ടികളെ പഠിപ്പിച്ചാൽ ഫീസ് കിട്ടും. കുട്ടികളെ കിട്ടിയില്ലെങ്കിൽ എനിക്ക് പാട്ടുപാടി കലാജീവിതം തുടരാൻ സാധിക്കും. ഇപ്പോൾ തന്നെ അമ്പലങ്ങളിൽ നിന്നൊക്കെ ഭജൻസ് പാടുമോ എന്നൊക്കെ ചേദിച്ച് വിളിക്കാറുണ്ട്. പിന്നെ ഒരു കാര്യം എന്റെ കാരക്ടറിന് പാരയില്ല. പല്ലില്ലാത്തവർ പല്ലുവച്ചാണ് അഭിനയിക്കാൻ വരുന്നത്. ഞാനാണെങ്കിൽ പല്ലില്ലാതെയാണ് ഇതുവരെ അഭിനയിച്ചത്. അപ്പോൾ ഇത്തരം കാരക്ടറുകൾ അഭിനയിക്കാൻ വേറെയാരുമില്ല എന്ന ധൈര്യവും എനിക്കുണ്ട്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ08ുമ2.ഷുഴ മഹശഴി=ഹലളേ>

സിനിമയിലേക്കു വന്നതു താമസിച്ചാണ് എന്നു തോന്നുന്നുണ്ടോ? നായികയായി വരാൻ കഴിയാത്തതിൽ വിഷമമുണ്ടോ?

കുട്ടിക്കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ ടി.ആർ.രാജകുമാരി, എം.എസ് സുബ്ബലക്ഷ്മി, വൈജയന്തിമാലയുടെ അമ്മ വസുന്ധരാദേവി ഇവരുടെയൊക്കെ സൗന്ദര്യം കണ്ട് അദ്ഭുതം കൂറിയിട്ടുണ്ട്. കൊച്ചുപ്രായത്തിൽ എന്റെ മനസിലും കൊതി തോന്നിയിട്ടുണ്ട്. ഇതുപോലെയൊക്കെ എനിക്കും ആകുവാൻ കഴിഞ്ഞിരുന്നെങ്കിൽ... പക്ഷേ കാലം അതിനൊന്നും പറ്റിയതായിരുന്നില്ല. വീട്ടിൽ പറയാൻ പോലും പറ്റില്ല. വളരെ ഓർത്തഡോക്സ് ആയ ബ്രാഹ്മണ കുടുംബത്തിലാണു ജനിച്ചുവളർന്നത്. എന്റെ ആഗ്രഹം ദൈവം എത്രയോ വൈകി ഇപ്പോൾ സാധിച്ചു തന്നു. നന്ദനത്തിലാണ് ആദ്യം അഭിനയിച്ചത്. സിനിമയെന്നാൽ മേക്കപ്പും ആഭരണങ്ങളും ഒക്കെ വേണം എന്നായിരുന്നു എന്റെ മനസിൽ. നന്ദനത്തിന്റ സെറ്റിലെത്തി കുറേനാൾ വെയിറ്റു ചെയ്തിട്ടും എനിക്കു മേക്കപ്പില്ല. മടുത്തിട്ട് മേക്കപ്മാനോടു ചോദിച്ചു. നിങ്ങളുടെ കാരക്ടർ വാല്യക്കാരിയുടേതല്ലേ? അതിനെന്തിനാണ് മേക്കപ് എന്നായിരുന്നു ഉത്തരം. സത്യത്തിൽ എനിക്കു വിഷമം തോന്നി. പക്ഷേ അതു നമ്മുടെ അറിവില്ലായ്മയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പേഴോണ് അതിനെക്കുറിച്ചു മനസിലാക്കിയത്. കാരക്ടറിനാണ് പ്രാധാന്യം. നമ്മുടെ വേഷത്തിനോ മേക്കപ്പിനോ അല്ല പ്രാധാന്യം. എങ്കിലും നല്ല മേക്കപ്പിട്ട് പട്ടുസാരിയുടുത്ത് ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കല്യാണരാമനിലൂടെ അതും സാധിച്ചു. സെറ്റിൽ ചെന്നപ്പോഴേ സംവിധായകൻ ഷാഫിയോട് പറഞ്ഞു മേക്കപ് വേണ്ടെന്നു പറയരുത്, നല്ല കോസ്റ്റ്യൂം ആണോ എന്നൊക്കെ. ടീച്ചറിന് ഇഷ്‌ടമുള്ള കോസ്റ്റ്യൂം കൊണ്ടുവന്ന് ഇഷ്‌ടമുള്ളതുപോലെ ഒരുങ്ങിക്കൊള്ളൂ, ഞങ്ങൾക്ക് സുന്ദരിയായ ഒരു മുത്തശിയെയാണ് വേണ്ടതെന്നു പറഞ്ഞു. വലിയ സന്തോഷം തോന്നി. അന്നത്തെ വിവരക്കേടുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചത്. ഇപ്പോഴാണെങ്കിൽ കാരക്ടർ എന്താണെന്നു ചോദിക്കും. കാരക്ടറിലേക്ക് ഇറങ്ങിച്ചെല്ലും.

വയസ് 80 കഴിഞ്ഞു. ഈ പ്രായത്തിലും ഇത്രയും എനർജിയോടെ കരിയറിൽ നീങ്ങാൻ കഴിയുന്നതിന്റെ രഹസ്യം?

ആഗ്രഹവും ആവേശവുമാണ് എന്നെ ഇതൊക്കെ ചെയ്യിക്കുന്നത്. പലരും ഒരുപാടു ചിന്തിച്ചു കൂട്ടി ജീവിതത്തിൽ വിഷമിക്കുകയാണ്. ഞാനും ചിന്തിക്കാറുണ്ട്. പക്ഷേ നമ്മൾ ഒരു പ്രഫഷണിൽ ഇറങ്ങിയാൽ വേറൊന്നും ചിന്തിക്കില്ല. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ അവിടെ നിറവേറണം. നമ്മൾ ഒരു പ്രൊഫഷണിൽ ഇറങ്ങിയാൽ ഇവിടെ കോൺസൺട്രേറ്റ് ചെയ്യുക. പാലക്കാട്ട് രാവിലെ ഏഴു മണിക്ക് ഷൂട്ട് അമ്മാ വൈകിട്ട് അമൃതയ്ക്ക് കയറി പോരില്ലേ എന്നു ചോദിച്ചാൽ അയ്യോ എന്നെക്കൊണ്ട് ആവുമോ എന്ന് വിചാരിച്ചിരിക്കില്ല. ചോദിക്കുന്നയാൾക്ക് എന്റെ പ്രായത്തെക്കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല. പക്ഷേ അവർക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്. അതുപോലെ നമ്മളും നിൽക്കണം. അപ്പോൾ ഞാൻ പെട്ടിയുമായി ഓട്ടോ പിടിച്ച് റെയിൽവേസ്റ്റേഷനിലെത്തും. അവിടെ പോർട്ടർ മുതൽ ടിടിമാർ വരെ എന്റെ ഫാൻസാണ്. എല്ലാ സഹായവും അവർ ചെയ്യും. മനസാണ് എല്ലാത്തിനും അടിസ്‌ഥാനം. ഒന്നും പറ്റില്ല എന്നു പറയുന്നത് എനിക്കിഷ്‌ടമല്ല. വയ്യാന്നു പറയുക, അറിയില്ല എന്നു പറയുക ഇതൊന്നും എനിക്കിഷ്‌ടമല്ല. എവിടെച്ചെന്നാലും പിന്നോട്ടുപോകാൻ അനുവദിക്കില്ല. ജീവിതത്തിൽ ദുഃഖങ്ങളും കഷ്‌ടപ്പാടുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ വിൽപവർ വേണം. ഞാനും ഈ കുതിരയെ കൊണ്ട് കെട്ടും എന്നുള്ള വാശി. അങ്ങനെയാണ് ഓരോന്നും ഇതുവരെ ഞാൻ സാധിച്ചെടുത്തത്. 2002ലാണ് ഞാൻ സിനിമയിലെത്തുന്നത്. ഇതിനിടയിൽ അഞ്ചു ഭാഷകളിൽ അഭിനയിക്കാൻ സാധിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ഭാഷകളിൽ സിനിമ ചെയ്തു. ഇതെല്ലാം ഹിറ്റും ആയി. അതുപോലെ അറുപതോളം പരസ്യങ്ങൾ ചെയ്തു. എല്ലാം വലിയ പരസ്യങ്ങൾ. ശ്രീദേവിയോടൊപ്പം പരസ്യം ചെയ്തു. ഇപ്പോൾ രൺബീർ കപൂറിനൊപ്പം പരസ്യം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.


രൺബീർ കപൂറിനൊപ്പം പരസ്യചിത്രം അഭിനയിക്കുക... വലിയ ഭാഗ്യം തന്നെയായിരുന്നല്ലോ?

രൺബീർ കപൂർ ആരെന്നോ അയാളുടെ താരമൂല്യം എന്തെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. സാധാരണ പരസ്യത്തിനു വിളിക്കുന്നതുപോലെ വിളിച്ചു. മുംബൈയിൽ നിന്നാണെന്നു പറഞ്ഞു. മുംബൈയാണെങ്കിൽ റേറ്റ് ഇത്തിരി കൂടുമെന്ന് ഞാൻ പറഞ്ഞു. അതൊരു കുഴപ്പവുമില്ല വലിയ കമ്പനിയാണെന്ന് അവർ പറഞ്ഞു. നെടുമ്പാശേരിയിൽ നിന്നായിരുന്നു മുംബൈയ്ക്കുള്ള വിമാനം. മോള് കൊച്ചിയിലുള്ളതിനാൽ അവളുടെ വീട്ടിൽ തങ്ങിയിട്ട് രാവിലെ അഞ്ചുമണിയുടെ ഫ്ളൈറ്റിലാണ് പോകാൻ തീരുമാനിച്ചത്. മകളുടെ വീട്ടിൽ ചെന്നപ്പോൾ ഏത് ആഡിനാണ് പോകുന്നതെന്നു ചോദിച്ചപ്പോൾ രൺബീർ കപൂർ എന്ന് ഞാൻ പറഞ്ഞു. അമ്മാ ജാക്പോട്ട് അടിച്ചല്ലോ... ബോളിവുഡിലെ സൂപ്പർസ്റ്റാർ ആണമ്മാ രൺബീർ എന്നു പറഞ്ഞ് മകളും കൊച്ചു മകളുമൊക്കെ വലിയ ത്രില്ലിലായി. അപ്പോഴാണ് എനിക്ക് രൺബീർ ഇത്ര വലിയ ആളാണെന്നു മനസിലായത്. അതോടെ എനിക്കു ചെറിയ പേടിയായിരുന്നു. പക്ഷേ ഷൂട്ടിംഗ് സമയത്ത് മനസിലായി രൺബീർ നല്ല പയ്യനാണെന്ന്. എത്ര ബഹുമാനത്തോടെയാണെന്നോ എന്നോട് പെരുമാറിയത്. വർക്ക് കഴിഞ്ഞ് പിരിഞ്ഞപ്പോൾ എന്നെ തൊട്ടു തൊഴുതിട്ടാണ് പോയത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ08ുമ3.ഷുഴ മഹശഴി=ഹലളേ>

കുടുംബാംഗങ്ങളുടെ പിന്തുണ എങ്ങനെയാണ്?

ഭർത്താവ് മരിച്ചിട്ട് ആറു വർഷമായി. ഹിന്ദുസ്‌ഥാൻ ലാറ്റക്സിൽ ഉയർന്ന ഉദ്യോഗസ്‌ഥനായിരുന്നു. എനിക്കു മൂന്നു മക്കൾ. മൂത്ത മകൾ ഡോക്ടറാണ്. രണ്ടാമത്തെ മകൻ ദുബായിൽ ഡോക്ടർ. മൂന്നാമത്തെ മകൾ താരാ കല്യാൺ. അവളുടെ മകൾ ഇപ്പോൾ മോഹിനിയാട്ടത്തിൽ പി.ജി കഴിഞ്ഞു. കുട്ടികളെയൊക്കെ പഠിപ്പിച്ചു. അവരെല്ലാം ഒരു നിലയിലെത്തി. മക്കൾക്കും കൊച്ചു മക്കൾക്കും ഞാൻ അഭിനയിക്കാൻ പോകുന്നതിൽ വലിയ സന്തോഷമാണ്. മനസു നിറയെ സ്നേഹമാണു മൂന്നു മക്കളും തരുന്നത്. അവരെ നമ്മൾ പഠിപ്പിച്ച് ഒരു നിലയിലാക്കി. ഇപ്പോൾ അവർക്ക് അവരുടെ കുടുംബം, കുട്ടികൾ അതിനിടയിൽ അമ്മ എന്ന സ്‌ഥാനം നൽകി എന്നെ അവർ നന്നായി പരിഗണിക്കുന്നു. എനിക്ക് ആവുന്നിടത്തോളം കാലം ഞാൻ ജോലി ചെയ്ത് ജീവിക്കും. അവർക്ക് ഒരു ബാധ്യതയായി ഞാൻ നിൽക്കില്ല. അങ്ങനെയൊരു സ്റ്റേജ് വന്നാൽ പൊന്നുപോലെ എന്റെ മക്കൾ എന്നെ നോക്കും.

ഭക്ഷണക്രമം എങ്ങനെയാണ്?

വെജിറ്റേറിയനാണ്. നല്ല രുചിയുള്ള ഭക്ഷണമേ കഴിക്കൂ. ഒരസുഖവും ദൈവം പ്രസാദിച്ച് ഇല്ല. കണ്ണിൽ കാണുന്നതെല്ലാം വലിച്ചുവാരി കഴിക്കില്ല. പക്ഷേ കഴിക്കുന്നത് നല്ല രുചിയോടെയേ കഴിക്കൂ. ലൊക്കേഷനിലാണെങ്കിലും എന്റെ രീതിയിലുള്ള ഭക്ഷണം നൽകാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

പ്രതീക്ഷയായി തമിഴ് ചിത്രം

തമിഴിൽ അമ്മിണി എന്ന ചിത്രം അടുത്തിടെ പൂർത്തിയാക്കി. ടൈറ്റിൽ റോളാണ്. ഒരുപാടു കഷ്‌ടപ്പെട്ട് അഭിനയിച്ച ചിത്രമാണ്. വളരെ സമ്പന്നയായ സ്ത്രീ വാർധക്യത്തിൽ ഒറ്റപ്പെടുന്നതും ജീവിതം വെല്ലുവിളിയായി ഏറ്റെടുത്ത് കുപ്പ പെറുക്കി ഒരു ചേരിയിൽ ജീവിക്കുന്നതുമാണു കഥാപശ്ചാത്തലം. ദിവസം അഞ്ഞൂറു രൂപയുണ്ടാക്കും. അതിൽ അമ്പതു രൂപ ദാനം ചെയ്യും. അമ്പതു രൂപയ്ക്ക് ഭക്ഷണം കഴിക്കും. ബാക്കി നാനൂറു രൂപ സൂക്ഷിക്കും. അത്തരമൊരു സ്ത്രീയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.