Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


ലാഭം മാത്രമല്ല ലക്ഷ്യം: ടോമിച്ചൻ മുളകുപാടം
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്പോൾ പിന്നെ പടം പരാജയപ്പെട്ടാലും അതിൽ ഒരു പരിധിയിൽ കൂടുതൽ വിഷമം തോന്നാറില്ല– പറയുന്നത് ടോമിച്ചൻ മുളകുപാടം. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഹിറ്റായ പുലിമുരുകന്റെ നിർമാതാവ്. ഇതിനുമുമ്പ് ഒരുപിടി സിനിമകൾ നിർമിച്ചെങ്കിലും പോക്കിരിരാജ മാത്രമാണ് തനിക്കു ലാഭം നേടിത്തന്നത് എന്നു തുറന്നു പറയുന്ന ടോമിച്ചൻ സിനിമ നിർമിക്കുന്നത് വെറും ലാഭം മാത്രം നോക്കിയല്ല. സിനിമയോടുള്ള താൽപര്യമാണ് അദ്ദേഹത്തെ ഈ രംഗത്ത് നിലനിറുത്തുന്നത്. 26 വർഷമായി അബുദാബിയിൽ ബിസിനസ് ചെയ്യുന്ന ഈ ചങ്ങനാശേരിക്കാരൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

പുലിമുരുകൻ ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?

ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. പടം ഹിറ്റാവുമെന്ന തോന്നലുണ്ടായിരുന്നു. ഈ വിജയം പക്ഷേ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായി.

ഷൂട്ടിംഗ് തുടങ്ങിയതിനുശേഷം ഉദ്ദേശിച്ചതിലും ബജറ്റ് വളരെ കൂടി വരികയായിരുന്നല്ലോ. അപ്പോൾ മനസിൽ ആശങ്കയുണ്ടായിരുന്നോ?

ബജറ്റ് ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടി. അതിലൊന്നും മാനസികമായി ബുദ്ധിമുട്ടു തോന്നിയില്ല. ഫണ്ടിനു പ്രശ്നമുണ്ടായെങ്കിലും അതൊക്കെ മാനേജ് ചെയ്തു. പക്ഷേ റിലീസ് തിയതി നീണ്ടുപോയത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി. സാങ്കേതിക ജോലികൾ ഈ സിനിമയിൽ നിരവധിയുണ്ടായിരുന്നു. എന്തു വന്നാലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയുണ്ടാകാൻ പാടില്ലെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് റിലീസ് താമസിച്ചത്. പിന്നെ ഈ പടത്തിന്റെ നിർമാണവേളയിലുടനീളം ഞാനൊപ്പമുണ്ടായിരുന്നു. എന്താണ് അവിടെ നടക്കുന്നത് എന്നതു സംബന്ധിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ചെലവ് കൂടുമ്പോഴും അത് പടത്തിന് നല്ലതായേ വരൂ എന്ന് അറിയാമായിരുന്നു.



ഈ സിനിമ യാഥാർത്ഥ്യമാക്കാൻ ഒട്ടേറെപ്പേരുടെ കഠിനാധ്വാനമുണ്ടായിരുന്നു. നിർമാതാവ് എന്ന നിലയിൽ ആ ബുദ്ധിമുട്ടുകളും വെല്ലുവിളികളും എങ്ങനെ നോക്കിക്കണ്ടു?

ഏറ്റവും വലിയ ബുദ്ധിമുട്ട് പുലിയുടെ കാര്യത്തിലായിരുന്നു. പുലിയെ വച്ച് എങ്ങനെ ഷൂട്ട് ചെയ്യും? പുലി വരുന്നു. പുലിയുമായി സംഘട്ടനം, കീഴ്പെടുത്തൽ ഇതെല്ലാം കഥയിൽ എഴുതി വച്ചിരിക്കുന്നു. പക്ഷേ ഇതെങ്ങനെ പ്രാവർത്തികമാക്കും. പുലിയെ എങ്ങനെ കൊണ്ടുവരും എന്നൊന്നും ആർക്കും ഐഡിയ ഇല്ലായിരുന്നു. സംവിധായകനും ക്രൂ അംഗങ്ങളുമൊക്കെ ചർച്ച ചെയ്ത് അതൊക്കെ സമർത്ഥമായി തന്നെ ചെയ്തു. വനത്തിലെ ഷൂട്ടിംഗിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് ഒട്ടേറെ അപഖ്യാതികൾ പറഞ്ഞു പരത്തി. അതെനിക്കു വളരെ വിഷമം ഉണ്ടാക്കി. എന്താണ് അവിടെ നടക്കുന്നതെന്ന് ഞങ്ങൾക്കല്ലേ അറിയാമായിരുന്നുള്ളൂ. ഷൂട്ടിംഗ് പ്രശ്നത്തിലാണ്, പടം നിന്നുപോകും, ഗ്രാഫിക്സ് വർക്കുകൾ പ്രതിസന്ധിയിലാണ് എന്നൊക്കെ തരത്തിലുള്ള ഗോസിപ്പുകൾ പല ഭാഗത്തു നിന്നും ഉണ്ടായി. മുന്നൂറോളം പേരുടെ രണ്ടു വർഷത്തെ അധ്വാനം പക്ഷേ ഫലം കണ്ടു.

സിനിമ എന്ന മാധ്യമത്തോടുള്ള താൽപര്യമാണോ ഇത്രയും വലിയ ബജറ്റിൽ ഒരു റിസ്ക്ക് എടുക്കാൻ പ്രേരിപ്പിച്ചത്?

തീർച്ചയായും. ഈ മാധ്യമത്തിനോട് എനിക്ക് വളരെ സ്നേഹമുണ്ട്. ലാഭം മാത്രം നോക്കിയല്ല സിനിമയിൽ വന്നത്. ആർട്ടിസ്റ്റുകളോട് എനിക്കു ബഹുമാനമുണ്ട്. പൊതുവേ മാസ് സിനിമകൾ കാണാനും ആസ്വദിക്കാനും താൽപര്യമുള്ളയാളാണ്. മമ്മൂട്ടിയെ വച്ച് പോക്കിരിരാജ എന്ന പടം ചെയ്തപ്പോൾ മോഹൻലാലിനെ വച്ചും അങ്ങനെയൊരു മാസ് സിനിമ ചെയ്യണമെന്ന് മനസിലുണ്ടായിരുന്നു.

തെലുങ്ക് തമിഴ് സിനിമകൾ പോലെ ബിഗ്ബജറ്റ് സിനിമകൾ മലയാളത്തിനും സാധ്യമാണെന്നും അതിനുള്ള വിപണി ഇവിടെയുണ്ടെന്നും പുലിമുരുകൻ തെളിയിച്ചിരിക്കുകയാണല്ലോ?

അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. തമിഴും ഹിന്ദിയുമെല്ലാം ഇവിടെ വന്ന് നന്നായി കളക്ട് ചെയ്തു പോകുന്നുണ്ട്. എന്തുകൊണ്ട് മലയാളത്തിനും ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് പുലിമുരുകൻ ഉണ്ടാകുന്നത്. മാർക്കറ്റിംഗും മറ്റെല്ലാ ഘടകങ്ങളും ഒത്തു വന്നപ്പോൾ അതു ക്ലിക്കായി. മലയാളസിനിമയ്ക്ക് ലോകമെങ്ങും മാർക്കറ്റ് കണ്ടുപിടിക്കാൻ ഈ സിനിമയിലൂടെ സാധിച്ചു.

പുലിമുരുകന് രണ്ടാം ഭാഗം ആലോചനയിലുണ്ടോ?

ഇതുവരെ ഞങ്ങൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

ഇതുവരെയുള്ള സിനിമ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു. നിർമാതാവ് എന്ന നിലയിലുള്ള അനുഭവങ്ങൾ, സംതൃപ്തി, റിസ്ക്ക് ?

സിനിമയിൽ റിസ്ക്കും നഷ്ടങ്ങളുമുണ്ടാകും. അതിനെക്കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. ഞാനിത്രയും സിനിമ നിർമിച്ചിട്ടും പോക്കിരിരാജ ഒഴികെ എല്ലാം നഷ്ടമായിരുന്നു. അഞ്ചു വർഷം കൂടിയാണ് പുലിമുരുകൻ ചെയ്തത്. ഏതു ബിസിനസ് ചെയ്യുമ്പോഴും നമുക്ക് ഒരു റിസ്ക്ക് ഫാക്ടർ ഉണ്ട്. ആ റിസ്ക്ക് നമ്മൾ മുൻ കൂട്ടി കാണണം. അതു മാറ്റിവച്ചേക്കണം. അതല്ലാതെ എന്തു ചെയ്താലും ലാഭം കിട്ടണമെന്ന രീതിയിൽ പോയാൽ നമുക്ക് പിന്നീട് വിഷമമുണ്ടാകും. പുലിമുരുകൻ ചെയ്തപ്പോളും ഇതേ രീതിയാണ് പിന്തുടർന്നത്. അതുകൊണ്ടു തന്നെ ചിത്രം പരാജയപ്പെട്ടാലും എനിക്കു വലിയ വിഷമം തോന്നില്ലായിരുന്നു.

ചിത്രത്തിൽ ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് മകൻ റോമിനും ശ്രദ്ധിക്കപ്പെട്ടല്ലോ?

അവൻ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പഠനം കഴിഞ്ഞതേയുള്ളൂ. എൻജിനിയറിംഗ് പരീക്ഷ കഴിഞ്ഞ സമത്താണ് ഇതിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ലാലിന്റെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റിയ ഒരാളെ തേടുന്നതിനിടയിലാണ് അവനെ തന്നെ നോക്കിയാലെന്താണെന്ന അഭിപ്രായം വന്നത്. ഷൂട്ടിനു മുമ്പ് ട്രെയിനിംഗിനൊക്കെ വിട്ടു. എന്തായാലും എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

പുതിയ പ്രോജക്ട് പ്ലാൻ ചെയ്തിട്ടുണ്ടോ?

ദീലിപിന്റെ സിനിമയാണ് അടുത്തത്. സച്ചി തിരക്കഥയെഴുതുന്ന ചിത്രം. അരുൺഗോപി എന്ന പുതിയ ആളാണ് സംവിധായകൻ. സാധാരണ ദിലീപ് സിനിമകളേക്കാൾ കുറച്ചു കൂടി ബജറ്റ് ആകുന്ന സിനിമയായിരിക്കുമിത്.

ബിജോ ജോ തോമസ്

ലക്ഷ്യം
ജിത്തു ജോസഫ് എന്ന സംവിധായകൻ മികച്ച ഒരു തിരക്കഥാകൃത്തുകൂടിയാണ്. തന്റെ ചിത്രങ്ങളിൽ ഒരെണ്ണമൊഴിച്ചുള്ള
കെയർഫുൾ
ഒരു തികഞ്ഞ മർഡർ മിസ്റ്റററിയുമായി വി.കെ. പ്രകാശ് കടന്നുവരുന്നു. ചിത്രം കെയർഫുൾ. ഒരു ഇൻവെസ്റ്റിഗേഷൻ
ചില കോമഡി ചിന്തകൾ....
ബ്ലാക്ക് ആൻഡ് വൈറ്റ് തിരശീലയിൽ എസ്.പി. പിള്ളയും ഭാസിയും ബഹദൂറുമൊക്കെയൊരുക്കിയ
ബാഹുബലി –2
തിയറ്ററുകളിൽ വിജയ ചരിത്രം സൃഷ്ടിക്കാൻ ബാഹുബലി 2 ഏപ്രിൽ 28–ന് തിയറ്ററുകളിലെത്തുന്നു. 2015–ൽ മെഗാ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള
രക്ഷാധികാരി ബൈജു ഒപ്പ്
ബൈജു എന്നു പറഞ്ഞാൽ ഏതു ബൈജു എന്നു ചോദിച്ചേക്കാം. പക്ഷേ, രക്ഷാധികാരി ബൈജു എന്നാണ് പറയുന്നതെങ്കിൽ ഒരു സംശയവുമില്ല. സുപരിചിതനാണ്. കുമ്പളം ഗ്രാമത്തിൽ
അച്ചായൻസ്
കൊച്ചിയിലെ അതിപുരാതനമായ തോട്ടത്തിൽ തറവാട്ടിൽ ഇപ്പോൾ പ്രധാനിയാണ് ടോണി വാവച്ചൻ. വർക്കി വാവച്ചന്റെയും ഏലിയാമ്മ വാവച്ചന്റെയും മകനായ ടോണിയുടെ ഇപ്പോഴത്തെ
റോൾ മോഡൽസ്
റാഫി തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്ന റോൾ മോഡൽസിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുന്നു.
സിനിമാ സംസ്കാരം മാറുമ്പോൾ
കോടമ്പാക്കത്തെ ഉമാലോഡ്ജിൽ നിന്നുയർന്ന നെടുവീർപ്പുകൾ നഷ്ടസ്വപ്നങ്ങളുടേതായിരുന്നു. പൊട്ടിച്ചിരികളാകട്ടെ നേടിയവരുടേതും. അതൊരു വലിയ ഭൂമികയായിരുന്ന
കലൂർ ഡെന്നീസിന്റെ വികാര– വിചാരങ്ങൾ
പുതിയ കാലത്തിന്റെ സിനിമാ സങ്കൽപങ്ങളെയും പുത്തൻ ഭാഷ്യങ്ങളെയും എന്നും ഒരു കാരണവർ സ്‌ഥാനത്തു നിന്നുകൊണ്ട് നിരീക്ഷിക്കുകയും അഭിപ്രായം അറിയിക്കുകയും വിമർശിക്കുകയും
മഞ്ഞമന്ദാരമായ് ഗേളി
കാത്തിരിപ്പിന്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങാനാണ് ആ കൊച്ചുമകൾ പറന്നെത്തിയത്. കളിയും ചിരിയും കുസൃതിയും പരത്തുന്ന ഒരു പൈങ്കിളി പോലെ ഒരു ഋതുകാലത്തിന്റെ ഇടവേളയിൽ ഗ...
നാട്ടാരുടെ ജോർജേട്ടൻ
ക്രിസ്ത്യൻ സമുദായത്തിൽ മാർത്തോമക്കാരനായ ഫാദർ മാത്യൂസ് വടക്കന് ജീവിതത്തിൽ ഒരു വലിയ മോഹമുണ്ടായിരുന്നു.
ബഷീറിന്റെ പ്രേമലേഖനം
പ്രണയത്തിനു പുതിയ ഭാഷ്യം രചിക്കുന്ന അനീഷ് അൻവർ സംവിധാനംചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
വിഷ്ണു ശർമ
കഥയിലും ബജറ്റിലും സിനിമ എത്ര ലളിതമായിരുന്നാലും അവയിലെ ഫ്രെയിമുകൾക്ക് മനംമയക്കുന്ന ദൃശ്യഭംഗി സമ്മാനിക്കാൻ
ഞാൻ കീർത്തി സുരേഷ്
സിനിമാ കുടുംബത്തിലാണ് ഞാൻ ജനിച്ചതെന്ന് എല്ലാവർക്കുമറിയാമല്ലോ. സുരേഷ്കുമാറിന്റേയും മേനകയുടേയും മകളായി തിരുവനന്തപുരത്ത് ജനനം. അച്ഛൻ മലയാളിയും
പകരക്കാരനില്ലാത്ത പദ്മരാജൻ
സങ്കീർണമായ ജീവിത യാഥാർഥ്യങ്ങൾക്കുപോലും തന്റെ ചലച്ചിത്രങ്ങളിലൂടെ കാൽപനിക ചാരുത പകർന്ന സംവിധായകനും തിരകാവ്യ രചയിതാവുമായ
പുത്തൻ രസക്കൂട്ടുകളുമായ് ധർമ്മജൻ
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. ചിത്രത്തിലെ ദാസപ്പൻ എന്ന കഥാപാത്രത്തെ
എസ്ര
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സത്യസന്ധമായ ഒരു ഹൊറർ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു. മലയാളി പ്രേക്ഷകർക്കു മുൻപരിചയമില്ലാത്ത ഹൊറർ കാഴ്ചകളുമായി
വിശേഷങ്ങളുമായ് വിനു മോഹൻ
ലോഹിതദാസ് കണ്ടെത്തുന്ന പ്രതിഭകളെല്ലാം തന്നെ മലയാളസിനിമയിൽ മേൽവിലാസം നേടിയെടുത്തിട്ടുണ്ട്.
അയാൾ ജീവിച്ചിരിപ്പുണ്ട്
അതെ! ഇതുവരെ അറിയാത്ത സൗഹൃദത്തിന്റെ പുത്തൻ അനുഭവ മുഹൂർത്തങ്ങൾ തിരിച്ചറിയുകയാണ് അയാളിലൂടെ. ആരും പറയാതെ സംഭവിച്ച സൗഹൃദത്തിന്റെ കഥ.
പ്രേതമുണ്ട് സൂക്ഷിക്കുക
നൂറു ശതമാനവും നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് പ്രേതമുണ്ട് സൂക്ഷിക്കുക. ഈ ചിത്രം നവാഗതരായ മുഹമ്മദാലി, ഷഫീർഖാൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാ...
വിനോദ് ഇല്ലംപള്ളി
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുമ്പോഴേ അനേകം ചിത്രങ്ങൾക്കു മോഡലായിട്ടുള്ള വിനോദിന്റെയുള്ളിൽ
ചിരിച്ചും ചിന്തിപ്പിച്ചും വീണ്ടും ജിബു ജേക്കബ്
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റു ചിത്രം മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് ജിബു ജേക്കബ്.
തന്ത്രങ്ങളുമായി സത്യ
ജയറാമിൽനിന്നും ഏറെ വേറിട്ട ഒരു ചിത്രമൊരുങ്ങുന്നു.– സത്യ. ദീപൻ സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിച്ചേരി, പൊള്ളാച്ചി എന്നിവിടങ്ങളായി പൂർത്തിയാകുന...
2017 പ്രതീക്ഷകൾ
ക്രിസ്മസ് കാലയളവിൽ മലയാള സിനിമകൾ റിലീസിംഗിൽ നിന്നും മാറിനിന്നത് വാണിജ്യപരമായി ഈ മേഖലയെ പിന്നോട്ടടിച്ചു. തിയറ്റർ ഉടമകളും നിർമാതാക്കളും ഇരു ധ്രുവങ്ങളിലായപ്പോൾ
എബി
എബി. മരിയാപുരം ഗ്രാമത്തിൽ എബിയെന്നു പറഞ്ഞാൽ ഒരാളേയുള്ളു. തനി സാധാരണക്കാരനായ
ഹോളിവുഡ്: നിരാശപ്പെടുത്തി 2016, പ്രതീക്ഷ നൽകി 2017
ഡിസ്നി സ്റ്റുഡിയോയുടെ പോയ വർഷത്തെ ബിഗ് ബജറ്റ് പടമായിരുന്നു മാർവെൽ കോമിക്സ് സൂപ്പർഹീറോ പരമ്പരയിലെ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ.’ ഇതു തന്നെയാണ് ഹോളിവുഡിലെ മികച...
തരംഗങ്ങളില്ലാതെ നായികമാർ
ഒരു നായികയ്ക്കും പ്രത്യേക തരംഗമൊന്നും സൃഷ്ടിക്കാൻ കഴിയാതെയാണ് 2016 കടന്നുപോകുന്നത്.
തമിഴ് സിനിമ –2016
പരീക്ഷണങ്ങൾക്കും വാണിജ്യഘടകങ്ങൾക്കും അവസരങ്ങൾ ഒരുങ്ങുന്നതാണ് കോളിവുഡ് സിനിമ ലോകത്തിൽ ഈ വർഷം കണ്ടത്.
തൃശിവപേരൂർ ക്ലിപ്തം
ആമ്മേൻ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാൻഡ്സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ്ഖാനും ഷലീൽ അസീസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണ് തൃശിവപേരൂർ ക്ലിപ്തം.
സീനിയേഴ്സ്, ജൂണിയേഴ്സ് ക്ലിക്ഡ്
നായക നിരയിൽ സീനിയർ താരങ്ങളും യുവനിരയും പുതുമുഖങ്ങളുമെല്ലാം തിളങ്ങിയ വർഷമാണ് 2016.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.