മെല്ലെ
അമിത് ചക്കാലയ്ക്കൽ, തനുജ കാർത്തിക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് മെല്ലെ.

ജോജു ജോർജ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ, വിവേക് ഭാസ്കർ, ഹരിദാസ്, ജല്ലിക്കെട്ട് നമ്പൂതിരി, കൃഷ്ണപ്രഭ, ധനശ്രീ, മീനാക്ഷി രമേശ് ബാബു, അംബികാ മോഹൻ, ഹാരീസ് ബീഗം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു ചെറുപ്പക്കാരനാണ് റെജി. ഒരു ഡോക്ടറാകണമെന്ന ആഗ്രഹം പൂർത്തീകരിച്ച റെജി, ഇപ്പോൾ അമേരിക്കയിലാണ് താമസം. തിരക്കുള്ള ജോലിക്കിടയിൽ ഒരു പ്രത്യേക ദൗത്യവുമായി റെജി കൽക്കട്ടയിലെത്തുന്നു.

ആശുപത്രിയിൽവച്ചാണ് റെജി ഉമയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തന്റെ അടുത്ത ബന്ധുവിനെ ശുശ്രൂഷിക്കാൻ എത്തിയ ഉമ ഒറ്റപ്പെടുകയായിരുന്നു. പിന്നീട് അനാഥയായ ഉമയെ, ആശുപത്രിക്കാരുടെ നിർദേശപ്രകാരം ഒരു പ്രത്യേക പരീക്ഷണത്തിനു വിധേയമാക്കുന്നു. ഉമയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ റെജിക്കു നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് മെല്ലെ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. റെജിയെ അമിത് ചക്കാലയ്ക്കലും ഉമയെ തനുജ കാർത്തികും അവതരിപ്പിക്കുന്നു. ത്രിലോക പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി സി. ഡേവിഡ് നിർമിക്കുന്ന മെല്ലെ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിർവഹിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡോക്ടർ ഡൊണാൾഡ് സംഗീതം പകരുന്നു. എ.എസ്. ദിനേശ്